ഐപിൽ താരലേലം; ടീമുകളും സ്വന്തമാക്കിയ താരങ്ങളും
പ്രഥമ ഐപിൽ താരലേലത്തിന്റെ അതേ വാശിയോടും വീറോടും കൂടി തന്നെയായിരുന്നു 11ാം എഡിഷനിലേക്കുള്ള താരലേലവും അരങ്ങേറിയത്. ആൾ റൗണ്ടർമാർക്കും യുവ ഇന്ത്യൻ താരങ്ങൾക്കും വേണ്ടി ടീമുടമകൾ ആവേശത്തോടെ ലേലം വിളിച്ചപ്പോൾ പല യുവതാരങ്ങളും അപ്രതീക്ഷിതമായി റെക്കോർഡ് വില സ്വന്തമാക്കി. പ്രധാനപ്പെട്ട താരങ്ങളെ മിക്ക ടീമുകളും നിലനിർത്താൻ വേണ്ടി ടീമുകൾ റൈറ്റ് ടു മാച്ച് കാർഡ് വളരെ ഫലപ്രദമായി തന്നെ വിനിയോഗിച്ചു. മൂന്നുവീതം താരങ്ങളെ നിലനിർത്താനുള്ള അവസരം ലേലത്തിനു മുൻപ് തന്നെ ടീം മാനേജ്‌മെന്റുകൾക്ക് നൽകിയിരുന്നു.
ഐപിൽ താരലേലത്തിൻ്റെ ആദ്യ ദിനം കഴിഞ്ഞപ്പോൾ ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങൾ
ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലനിര്‍ത്തിയ താരങ്ങള്‍: ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ
ലേലത്തില്‍ വിളിച്ചെടുത്തവര്‍; ഫാഫ് ഡുപ്ലേസി – 1.6 കോടി, ഹര്‍ഭജന്‍ സിങ് – 2 കോടി, ഡ്വെയിന്‍ ബ്രാവോ – 6.4 കോടി, ഷെയ്ന്‍ വാട്‌സന്‍ – 4 കോടി, കേദാര്‍ ജാദവ് – 7.8 കോടി, അമ്പാട്ടി റായിഡു – 2.2 കോടി, ഇമ്രാന്‍ താഹിര്‍ – 1 കോടി, കരണ്‍ ശര്‍മ – 5 കോടി
മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര.
ലേലത്തില്‍ വിളിച്ചെടുത്തവര്‍; കിറോണ്‍ പൊള്ളാര്‍ഡ് – 5.4 കോടി, മുസ്താഫിസുര്‍ റഹ്മാന്‍ – 2.2 കോടി, പാറ്റ് കുമ്മിന്‍സ് – 5.4 കോടി, സൂര്യകുമാര്‍ യാദവ് – 3.2കോടി, ക്രുനാല്‍ പാണ്ഡ്യ- 8.8 കോടി, ഇഷാന്‍ കിഷന്‍ – 6.2 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലനിര്‍ത്തിയ താരങ്ങള്‍: സുനില്‍ നാരായണന്‍, ആന്ദ്രെ റസല്‍
ലേലത്തില്‍ വിളിച്ചെടുത്തവര്‍; മിച്ചല്‍ സ്റ്റാര്‍ക്ക് – 9.4 കോടി, ക്രിസ് ലിന്‍ – 9.6 കോടി, ദിനേഷ് കാര്‍ത്തിക് – 7.4 കോടി, റോബിന്‍ ഉത്തപ്പ – 6.4 കോടി, പിയൂഷ് ചാവ്ല – 4.2 കോടി, കുല്‍ദീപ് യാദവ് – 5.8 കോടി, ശുഭ്മാന്‍ ഗില്‍ – 1.8 കോടി, ഇഷാങ്ക് ജഗ്ഗി – 20 ലക്ഷം, കമലേഷ് നാഗര്‍കോട്ടി – 3.2 കോടി, നിതീഷ് റാണ – 3.4 കോടി
കിങ്‌സ് ഇലവന്‍ പഞ്ചാബ്
നിലനിര്‍ത്തിയ താരങ്ങള്‍: അക്ഷര്‍ പട്ടേല്‍
ലേലത്തില്‍ വിളിച്ചെടുത്തവര്‍; യുവരാജ് സിങ് – 2 കോടി, ആര്‍.അശ്വിന്‍ – 7.6 കോടി, കരുണ്‍ നായര്‍ – 5.6 കോടി, ലോകേഷ് രാഹുല്‍ – 11 കോടി, ഡേവിഡ് മില്ലര്‍ 3കോടി, ആരോണ്‍ ഫിഞ്ച് – 6.2 കോടി, മാര്‍ക്കസ് സ്റ്റോയ്‌നിസ് – 6.2 കോടി, മായങ്ക് അഗര്‍വാള്‍ – 1 കോടി
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
നിലനിര്‍ത്തിയ താരങ്ങള്‍: കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍
ലേലത്തില്‍ വിളിച്ചെടുത്തവര്‍; ബ്രണ്ടന്‍ മക്കല്ലം – 3.6 കോടി, ക്രിസ് വോക്‌സ് – 7.4 കോടി, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – 2.2 കോടി, മൊയീന്‍ അലി – 1.7 കോടി, ക്വിന്റണ്‍ ഡികോക്ക് – 2.8 കോടി, ഉമേഷ് യാദവ് – 4.2 കോടി, യുസ്വേന്ദ്ര ചാഹല്‍ – 6 കോടി, മനന്‍ വോഹ്‌റ – 1.1 കോടി
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍.
ലേലത്തില്‍ വിളിച്ചെടുത്തവര്‍; ഗ്ലെന്‍ മാക്‌സ്വെല്‍ – 9 കോടി, ഗൗതം ഗംഭീര്‍ – 2.8 കോടി, ജേസണ്‍ റോയി – 1.5 കോടി, കോളിന്‍ മണ്‍റോ – 1.9 കോടി, മുഹമ്മദ് ഷാമി – 3 കോടി, കഗീസോ റബാഡ – 4.2 കോടി, അമിത് മിശ്ര – 4 കോടി, പൃഥ്വി ഷാ – 1.2 കോടി, രാഹുല്‍ ടെവാട്ടിയ – 3 കോടി, വിജയ് ശങ്കര്‍ – 3.2 കോടി, ഹര്‍ഷല്‍ പട്ടേല്‍ – 20 ലക്ഷം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നിലനിര്‍ത്തിയ താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍
ലേലത്തില്‍ വിളിച്ചെടുത്തവര്‍; ശിഖര്‍ ധവാന്‍ – 5.2 കോടി, ഷാക്കിബ് അല്‍ ഹസന്‍ – 2 കോടി, കെയ്ന്‍ വില്യംസന്‍ – 3 കോടി, മനീഷ് പാണ്ഡെ – 11 കോടി, കാര്‍ലോസ് ബ്രാത്വയ്റ്റ് – 2 കോടി, യൂസഫ് പത്താന്‍ – 1.9 കോടി, വൃദ്ധിമാന്‍ സാഹ – 5 കോടി, റാഷിദ് ഖാന്‍ – 9 കോടി, റിക്കി ഭൂയി – 20 ലക്ഷം, ദീപക് ഹൂഡ – 3.6 കോടി
രാജസ്ഥാന്‍ റോയല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: സ്റ്റീവ് സ്മിത്ത്
ലേലത്തില്‍ വിളിച്ചെടുത്തവര്‍; ബെന്‍ സ്റ്റോക്‌സ് – 12.5 കോടി, അജിങ്ക്യ രഹാനെ – 4 കോടി, സ്റ്റ്യുവാര്‍ട്ട് ബിന്നി – 50 ലക്ഷം, സഞ്ജു സാംസണ്‍ – എട്ടു കോടി, ജോസ് ബട്ലര്‍ – 4.4 കോടി, രാഹുല്‍ ത്രിപാഠി – 3.4 കോടി, ഡാര്‍ക്കി ഷോര്‍ട്ട് – 4 കോടി, ജോഫ്രാ ആര്‍ക്കര്‍ – 7.2 കോടി
ആരും വാങ്ങാതെ പോയവര്‍
ക്രിസ് ഗെയില്‍, ജോ റൂട്ട്, മുരളി വിജയ്, ഹാഷിം അംല, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ജയിംസ് ഫോക്‌നര്‍, ലസിത് മലിംഗ, മിച്ചല്‍ മക്ലീനാഘന്‍, ഇഷാന്ത് ശര്‍മ, ടിം സൗത്തി, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ ജോണ്‍സന്‍, സാം ബില്ലിങ്‌സ്, നമാന്‍ ഓജ, ജോണി ബെയര്‍സ്റ്റോ, പാര്‍ഥിവ് പട്ടേല്‍, ആദം സാംപ, സാമുവല്‍ ബദ്രി, ഇഷ് സോധി, സിദ്ധേഷ് ലാഡ്, ഹിമാന്‍ഷു റാണ, ബെന്‍ മക്ഡെര്‍മോട്ട്, ആദിത്യ താരെ, ആങ്കുഷ് ബെയ്ന്‍സ് നിഖില്‍ നായിക്, വിഷ്ണു വിനോദ്, ഷെല്‍ഡന്‍ ജാക്‌സന്‍, പ്രശാന്ത് ചോപ്ര, ശിവം ദുബെ, ജിതേഷ് ശര്‍മ.