ഐ എസ് എൽ; കൊൽക്കത്ത കോച്ചിനെ ടീം മാനേജ്മെന്റപുറത്താക്കി

January 25, 2018

ഐ എസ് എല്ലിൽ മോശം ഫോം തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ അമർ തൊമർ കൊൽക്കത്ത(എ ടി കെ ) അവരുടെ ഇംഗ്ലീഷ് പരിശീലകൻ ടെഡി ഷെറിങ്‌ഹാമിനെ സ്‌ഥാനത്തു നിന്ന് നീക്കി. ടീമിന്റെ സഹ പരിശീലകൻ വെസ്റ്റ്വുഡിനാണ് ഇടക്കാല കോച്ചിന്റെ ചുമതല. സീസണിൽ 10 മത്സരങ്ങളിൽ കൊൽക്കത്തയെ പരിശീലിപ്പിച്ച ടെഡി ഷെറിങ്‌ഹാമിന്‌ 3 വിജയങ്ങളും 3 സമനിലകളും 4 തോൽവിയുമായി 12 പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.നിലവിൽ പോയിന്റ് പട്ടികയിൽ 8 ാം സ്ഥാനത്തുള്ള എടി കെ  ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിയാലേ ആദ്യ 4 സ്ഥാനങ്ങളിലേക്കെത്താനാകു.

ഷെറിങ്ങ്ഹാംആയിരിക്കില്ല ഇനി മുതൽ എ ടി കെ യുടെ കോച്ച്.. ഇടക്കാല പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ആഷ്ലി വെസ്റ്റ് വുഡ് അധികം വൈകാതെ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും.-എ ടി കെ യുടെ സഹ ഉടമസ്ഥരിലൊരാളായ ഉത്സവ്‌ പരേക്ക് പറഞ്ഞു.

ഇംഗ്ലീഷ്മാ വമ്പാന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടനം ഹോട്സ്പർ എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ടെഡി ഷെറിങ്ങ്ഹാം കഴിഞ്ഞ ജൂലായിലാണ് എ ടി കെയുടെ കോച്ചായി നിയമിച്ചത്.