പരിക്ക് ഗുരുതരം; കിസീറ്റോയും ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കെന്ന് സൂചന നൽകി ഡേവിഡ് ജെയിംസ്

January 29, 2018

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉഗാണ്ടൻ മധ്യനിര താരം കെസിറോണ്‍ കിസിറ്റോയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന നല്‍കി പരിശീലകന്‍ ഡേവിഡ് ജെയിംസ്. മാധ്യമ ങ്ങൾക്കായി ഒരുക്കിയ സമ്മേളനത്തിലാണ് ജെയിംസ്  കിസീറ്റോയുടെ ബ്ലാസ്റ്റേഴ്‌സിലെ ഭാവിയെക്കുറിച്ച് സൂചന നൽകിയത്.

‘കിസീറ്റോയുടെ പരിക്ക് സരമുള്ളതാണ്.അതിനാൽ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കുറേ കൂടി സമയം ആവശ്യമുണ്ട്.ട്രാൻസ്ഫർ വിപണി ഇപ്പോഴും സജീവമായതിനാൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ഇനിയും അവസരമുണ്ട്’-ഡേവിഡ് ജെയിംസ് പറഞ്ഞു. സൂപ്പർ താരങ്ങളുടെ പരിക്കും ഫോമിലില്ലായ്മയുംകൊണ്ട് പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വാർത്ത. മധ്യനിരയിൽ താളം കണ്ടെത്താൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് കിസീറ്റോയുടെ വരവോടെയാണ് കുറേകൂടി മെച്ചപ്പെട്ട രീതിയിൽ കളി മെനയാൻ സാധിച്ചത്. കിസീറ്റോ ബ്ലാസ്റ്റേഴ്സിനായി കളിച്ച 4 മത്സരങ്ങളിൽ 2 വിജയവും ഒരു തോൽവിയും ഒരു സമനിലയുമായിരുന്നു ഫലം. കിസീറ്റോക്ക് പുറമെ സൂപ്പർ താരം ബെർബെറ്റോവും ദീർഘനാളായി പരിക്കിന്റെ പിടിയിലാണ്. മലയാളി താരം റിനോ ആന്റോ യും  പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ല