മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ക്ഷുഭിതനായി കോഹ്ലി- വീഡിയോ

January 18, 2018

ദക്ഷിണാഫ്രിയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ  തോൽവി വഴങ്ങിയതിനു  ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ  മധ്യപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി…ഇന്ത്യൻ ടീം സെക്ഷനെക്കുറിച്ചും വിദേശ മണ്ണിലെ മോശം പ്രകടനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് കോഹ്‌ലിയുടെ നിയന്ത്രണം വിട്ടത്.

കഴിഞ്ഞ 30 ടെസ്റ്റുകളിലെ  ഇന്ത്യൻ വിജയങ്ങളുടെ കണക്കെടുത്താൽ അതിൽ കൂടുതലും ഇന്ത്യൻ മണ്ണിലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകനോട്  വിജയിക്കുന്നതിലാണ് കാര്യമെന്നും ഏതു മണ്ണിലാണ് വിജയം നേടുന്നതെന്ന് നോക്കാറില്ലെന്നുമാണ് കോഹ്ലി മറുപടി നൽകിയത്.ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള  വിരാടിന്റെ അരിശം കലർന്ന മറുപടി ഇങ്ങനെ- ‘ ഏതാണ് ആ ബേസ്റ്റ്  ഇലവൻ.നിങ്ങൾ പറയൂ.അതിനനുസരിച്ചു ഞാൻ കളിക്കാം..

മറ്റൊരു ചോദ്യത്തിന് ഉത്തരം പറയവേ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ വന്ന് എത്ര കളി ജയിച്ചിട്ടുണ്ടെന്നും എത്ര കളികളിൽ ജയത്തിനടുത്ത് എത്തിയിട്ടുണ്ടെന്നും കോഹ്ലി തിരിച്ചു ചോദിച്ചു. ദക്ഷിണാഫ്രിയ്ക്കക്കെതിരായ 3 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു.