ഒത്തുകളിക്കാൻ 30 ലക്ഷം വാഗ്ദാനം; തെളിവ് പുറത്തു വിട്ട് ടീം ഉടമ

January 19, 2018

ഐ ലീഗിൽ ഒത്തുകളി സംഘത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തി    മിനർവ പഞ്ചാബ് ടീം ഉടമ രഞ്ജിത്ത്  ബജാജ്.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രഞ്ജിത്  ബജാജ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.ഒത്തുകളിച്ചാൽ 30 ലക്ഷം രൂപവരെ നൽകാമെന്ന് തന്റെ ടീമിലെ രണ്ടു കളിക്കാർക്ക് സന്ദേശം ലഭിച്ചുവെന്നാണ് രഞ്ജിതിന്റെ  വെളിപ്പെടുത്തൽ.സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടോടുകൂടിയാണ് അദ്ദേഹം  ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്‌.

ഇത്തരത്തിൽ പണത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്തവർക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഫുട്ബോളിന്റെ മനോഹാരിത തകർക്കുന്ന ഒന്നിനും ആരും കൂട്ട്  നിൽക്കരുതെന്നും രഞ്ജിത് ബജാജ് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.ഒത്തുകളിയുടെ സാധ്യതകളെക്കുറിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെയും   ധരിപ്പിച്ചിട്ടുണ്ടെന്നും  രഞ്ജിത്ത് ബജാജ് പറഞ്ഞു