ഇഷ്ട നടനാരെന്നു വെളിപ്പെടുത്തി നയൻ‌താര

January 18, 2018

നിരവധി സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന  ഭൂമികയാണ് തമിഴ് സിനിമാ ലോകം.എന്നാൽ അവിടെയുള്ള ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളു..സാക്ഷാൽ നയൻതാര..ഒരിടവേളയ്ക്കുശേഷം ചലച്ചിത്ര രംഗത്തേക്കു മടങ്ങിയെത്തിയതിനു ശേഷം തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയാണ് നയൻ‌താര തന്റെ ജൈത്രയാത്ര തുടരുന്നത്. വ്യത്യസ്ഥമായ കഥാപാത്രങ്ങളും അഭിനയ ശൈലിയുമാണ് നയൻസിനെ തമിഴിലെ മിന്നും താരമാക്കുന്നത്. സിനിമാ താരങ്ങളുടെ  പാർട്ടികളിലും മറ്റു അവാർഡ് ഷോകളിലും പൊതുവെ പങ്കെടുക്കാറില്ലാത്ത നയൻ‌താര പക്ഷെ  അടുത്തിടെ നടന്ന വികടൻ അവാർഡ് ധാന ചടങ്ങിൽ പങ്കെടുത്തിരുന്നു.അറം എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച നടിക്കുള്ള അവാർഡും നയന്താരയ്ക്കായിരുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് നയൻതാരയ്ക്ക് അവാർഡ് നൽകിയത്.പുരസ്‌കാരം  സ്വീകരിച്ച  ശേഷം ഇഷ്ടപ്പെട്ട നടനാരാണെന്ന് നയൻ താരയോട് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ താരം മറുപടി പറഞ്ഞു. ‘തല അജിത് ‘. തങ്ങളുടെ ഇഷ്ട നടന്റെ പേര് കേട്ടതും കാണികളിൽ നിന്നും കരഘോഷമുയർന്നു.സദസ്സിലുണ്ടായിരുന്ന തമിഴകത്തിന്റെ ഇളയദളപതി  വിജയും നയൻതാരയുടെ മറുപടിയെ കൈയ്യടിയോടെയാണ് വരവേറ്റത്.മെർസലിലെ അഭിനയത്തിന് വിജയ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു .വിജയ്‌യെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെപ്പോലെ നിശ്ശബ്ദനായ ഒരാളെ താനിതുവരെ കണ്ടിട്ടെല്ലെന്നായിരുന്നു നയൻസിന്റെ മറുപടി.