എന്തുകൊണ്ട് രഹാനെ കളിക്കുന്നില്ല; ന്യായീകരണവുമായി രവി ശാസ്ത്രി

January 23, 2018

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അജിൻക്യ രഹാനയെ പുറത്തിരുത്തിയ  ടീം മാനേജ്‍മെന്റിന്റെ തീരുമാനത്തിനു പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. രഹാനെയ്ക്ക് പകരം ടീമിലെത്തിയ രോഹിത് ശർമ്മ മികച്ച ഫോമിലായിരുന്നെവെന്നും അതിനാലാണ് രഹാനെയ്ക്ക് സ്ഥാനം നൽകാൻ കഴിയാതിരുന്നതെന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.

ആദ്യ ടെസ്റ്റിൽ രോഹിത്തിന് പകരം രഹാനെ ഇറങ്ങുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ എന്തുകൊണ്ട് രഹാനെയ്ക്ക് പകരം രോഹിത്തിനെ ഇറക്കിയില്ലാ എന്നും ചോദ്യമുയരില്ലേയെന്ന് മധ്യപ്രവർത്തകരോട് രവി ശാസ്ത്രി ചോദിച്ചു.ആദ്യ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഭുവനേശ്വറിനു പകരം ഇഷാന്തിനെ ഇറക്കിയ തീരുമാനത്തെയും രവി ശാസ്ത്രി ന്യായീകരിച്ചു.

11,10,10, 47 എന്നിങ്ങനെയാണ് സൗത്ത് ആഫ്രിക്കക്കെതിരായ 4 ഇന്നിങ്ങ്സുകളിലായി രോഹിതിന്റെ സ്കോർ. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ അജിൻക്യ രഹാനെയ്ക്ക് വിദേശ മണ്ണുകളിൽ മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്.എന്നിട്ടും ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ഉപ ഭൂഖണ്ഡങ്ങളിൽ മാത്രം മികച്ച പ്രകടങ്ങൾ നടത്തിയിട്ടുള്ള രോഹിത്തിനെ ടീമിലെടുത്തതിൽ കടുത്ത വിമർശനമുയർന്നിരുന്നു.