ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി സെവാഗ് 

January 13, 2018

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകൾ വിലയിരുത്തി മുൻ ഓപ്പണർ വിരേന്ദർ സെവാഗ്.പേസിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചകളുള്ള ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ സാധ്യതകൾ വെറും 30 ശതമാനം മാത്രമാണെന്നാണ് സെവാഗിന്റെ വിലയിരുത്തൽ.കേപ്പ് ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റൺസിന്‌ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാകുമെന്നും സെവാഗ് കൂട്ടിച്ചേർത്തു..രണ്ടാം ടെസ്റ്റ് നടക്കുന്ന സെഞ്ചുറിയനിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അശ്വിനെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണോയെന്ന് മാനേജ്‌മന്റ് വിശദമായി ആലോചിക്കണം..

6 ബാറ്സ്മാന്മാരും 4 ബോളർമാരുമായിരിക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ സന്തുലിതം.ആറാമത്തെ ബാറ്സ്മാനായി രഹാനെയായിരിക്കും ഉചിതം..വിരാട്ടും രോഹിതും വലിയ സംഭാവനകൾ നൽകിയാലേ ഇന്ത്യക്ക് വിജയപ്രതീക്ഷയുള്ളു.ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകൾ വെറുതെ വിടുന്നതായിരിക്കും കൂടുതൽ അഭികാമ്യമായ തീരുമാനം.സമചിത്തത കൈവിടാതെ ഓവറിൽ 3 റൺസെന്ന നിരക്കിൽ സ്കോർ ചെയ്യാൻ ശ്രമിക്കണം- സെവാഗ് പറഞ്ഞു