ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; സൂപ്പർ താരം ടീം വിട്ടു
January 23, 2018

കേരളാ ബ്ലാസ്റ്റേഴ്സ്റ്റിന്റെ ഡച്ച് സ്ട്രൈക്കർ മാർക്ക് സിഫിനിയോസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. സീസണിൽ ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകൾ നേടിയ താരമാണ് സിഫിനിയോസ്..മുംബൈ,പുണെ,ഗോവ,ജംഷഡ്പൂർ എന്നീ ടീമുകൾക്കെതിരെയാണ് 21 കാരനായ സിഫിനിയോസ് വലകുലുക്കിയത്.സിഫിനിയോസിന്റെ സംഭാവനകൾക്ക് നന്ദി പറഞ്ഞ ടീം മാനേജ്മന്റ് മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഗോവക്കെതിരെ സിഫിനിയോസ് നേടിയ ഹെഡർ ഗോൾ ഫാൻ ഗോൾ ഓഫ് ദി വീക്ക് അവാർഡ് നേടിയിരുന്നു.ഐ എസ് എല്ലിൽ തുടർച്ചയായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ് ഗോൾ സ്കോററായ സിഫിനിയോസിന്റെ പിന്മാറ്റം