‘തീക്കളി’ തുടരാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും

January 27, 2018

അപ്രതീക്ഷതമായി പന്ത് കുത്തിയുയരുന്ന ജൊഹാന്നസ്ബർഗിലെ പിച്ചിൽ കളി തുടരാൻ തീരുമാനിച്ച് ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടെയും ക്യാപ്റ്റന്മാർ. ബാറ്റിംഗ് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന പിച്ചിൽ ബാറ്സ്മാന്മാരുടെ സുരക്ഷയെ മാനിച്ച് ഇന്നലെ നേരെത്തെ കളിയവസാനിപ്പിച്ചിരുന്നു മൂന്നാം ദിനമായ ഇന്നലെ ജസ്പ്രീ‌ത് ബൂമ്രയുടെ പന്ത് ഹെല്‍മെറ്റില്‍ ഇടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീല്‍ എല്‍ഗാറിന് പരിക്കേറ്റ സാഹചര്യത്തിലാണ് അമ്പയര്‍മാര്‍ കളി നിര്‍ത്തിവെച്ചത്.


പിന്നീട് ഇരുക്യാപ്റ്റന്‍മാരുമായും മാച്ച് റഫറിയുമായും ഓണ്‍ഫീല്‍ അമ്പയര്‍മാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.പിച്ചിലെ ബൗൺസ് അപകടകരമാണെങ്കിലും കളി തുടരാൻ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ സമ്മതം മൂളിയതോടെ നാലാം ദിനം കളി പുനരാരംഭിക്കാമെന്ന് അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.നേരെത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗിസിനിടയിലും പിച്ചിന്റെ അപ്രവചനീയത മൂലം കളി കുറച്ചു നേരം നിർത്തിവെച്ചിരുന്നു. ഭാരമേറിയ റോളറുകൾ ഉപയോഗിച്ച് പിച്ച് കൂടുതൽ ഫ്ലാറ്റാക്കിയ ശേഷമാണ് ഇന്ത്യൻ ടീം ബാറ്റിംഗ് തുടർന്നത്.പിന്നീട് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനിടയിലും റോളറുകൾ ഉപയോഗിക്കേണ്ടിവന്നിരുന്നു.ജൊഹാന്നസ്ബർഗിലെ പിച്ചിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഉയർത്തിയ രൂക്ഷ വിമർശനങ്ങൾ ശരിവെയ്കുന്നതാണ് ഇന്നലെ മൈതാനത്തുണ്ടായ സംഭവവികാസങ്ങൾ.ബാറ്സ്മാന്മാർക്കും മിനിമം സാധ്യതകൾ നൽകുന്ന പിച്ചുകളാണ് ടെസ്റ്റ് മത്സരങ്ങൾക്കായി ഒരുക്കേണ്ടതെന്നും പിച്ചുകൾ ഐസിസിയുടെ പരിശോധനകൾക്ക് വിധേയമാക്കണമെന്നുമാണ് ഗാംഗുലി പറഞ്ഞത്