മനോഹര ഗാനവുമായി കുഞ്ഞു ശ്രേയ വീണ്ടും…ഗാനം കാണാം

January 16, 2018

ഗായിക കൊച്ചു ശ്രേയയെ മലയാളികൾക്ക് പ്രരിജയപ്പെടുത്തേണ്ട ആവശ്യമില്ല. വാത്സല്യമൂറുന്ന തന്റെ ശബ്ദ സൗന്ദര്യത്താൽ ജീവൻ നൽകിയ നിരവധി ഗാനങ്ങൾ മലയാളികൾ ഇന്നും പാടി നടക്കുന്നുണ്ട്.അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ.. എന്ന് തുടങ്ങുന്ന ഗാനവും ‘ഒപ്പ’ത്തിലെ മിനുങ്ങും മിന്നാമിനുങ്ങുമെല്ലാം ശ്രേയ ജയ്ദീപ്  എന്ന ഗായികയുടെ സംഗീത മികവിന്റെ സാക്ഷ്യ പത്രങ്ങളാണ്..ചുരുങ്ങിയ കാലത്തിനുള്ളിൽ, ചെറു പ്രായത്തിൽ  തന്നെ മലയാളികളുടെ പ്രിയ ഗായികയായി മാറിയ ശ്രേയ പുതിയൊരു ഗാനവുമായി എത്തിയിരിക്കുകയാണിപ്പോൾ.

മനോജ് കെ ജയൻ ലെന തുടങ്ങിയവർ കേന്ദകഥാപാത്രങ്ങളായെത്തുന്ന ബോൺസായ് എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രേയ പുതിയ ഗാനമാലപിച്ചിരിക്കുന്നത്.സന്തോഷ് പെരിങ്ങോത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് സുരേഷ് കെ പിയാണ്..കുഞ്ഞു ശ്രേയ പാടിയ മനോഹര ഗാനം  കേൾക്കാം