സൂപ്പർ താരം ടീമിൽ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

January 28, 2018

 

ദക്ഷിണാഫ്രിക്കക്കെതിരായ  മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  ഒരു വർഷത്തോളമായി ടീമിൽ നിന്നും പുറത്തായിരുന്നു  അറ്റാക്കിങ് ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന തിരിച്ചെത്തിയതാണ് പ്രധാന സവിഷേത.  യുവത്വത്തിനും പരിചയ സമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചുകളിൽ സുരേഷ് റെയ്‌നയുടെ പരിചയ സമ്പത്ത്  ഗുണം ചെയ്യുമെന്ന സെലെക്ടർമാരുടെയും ക്യാപ്റ്റന്റെയും വിശ്വാസമാണ് റെയ്നയെ വീണ്ടും  ടീമിലെത്തിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടി20യിലാണ് റെയ്‌ന അവസാനമായി കളിച്ചത്. പിന്നീട്  ഫോം നഷ്ടപ്പെട്ട റെയ്ന ടീമിൽ നിന്നും പുറത്താവുകയായിരുന്നു. റെയ്നയ്ക്ക് ക്രിക്കറ്റിൽ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് കൂടുതൽ താല്പര്യമെന്നുമുള്ള തരത്തിൽ വാർത്തകളും ഈ കാലങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ മുഷ്‌താഖ്‌ അലി ടൂർണമെന്റിൽ സെഞ്ചുറിയോടെ പഴയ ഫോമിൽ തിരിച്ചെത്തിയാണ് വിമർശകർക്ക്  റെയ്ന മറുപടി  നൽകിയത് .

ടീം:  വിരാട് കോഹ്ലി(നായകന്‍)രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, എം.എസ് ധോണി( വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ജയദേവ് ഉനദ്കട്, ശര്‍ദ്ദുല്‍ താക്കൂര്‍.