ബാറ്റ്സ്‌മാൻമാരുടെ അവിശ്വസനീയ പുറത്താവലുകൾ; വൈറൽ വിഡിയോയിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം!

January 31, 2018

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത കാഴ്ചകൾക്കാണ് ദുബൈയിൽ നടന്ന അജ്‌മാൻ ഓൾ സ്റ്റാർസ് ടി 20 ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്.  ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളായ ദുബായ് ബുൾസും ഷാർജ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിൽ ദുബായ് ബുൾസിന്റെ ബാറ്റസ്മാൻമാർ  അവിശ്വസനീയമായ രീതിയിൽ പുറത്തായതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ദുബായ് ബുൾസിന്റെ ടീമിലെ 11 പേരിൽ 4 പേർ  യുക്തിക്ക് നിരക്കാത്ത വിധം റൺ ഔട്ട് ആവുകയും  ശേഷിക്കുന്ന താരങ്ങൾ അവിശ്വസനീയമായ രീതിയിൽ സ്റ്റമ്പിങ്ങിലൂടെ പുറത്താവുകയുമായിരുന്നു. ഒന്നിന് പിറകെ ഒന്നായി താരങ്ങൾ കൂടാരം കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഒറ്റ നോട്ടത്തിൽ തന്നെ ഒത്തുകളി സംശയം തോന്നിക്കുന്ന മൽസരത്തിനെതിരെ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. ഐസിസി ആന്റി കറപ്ഷൻ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് ഐസിസി  ജനറൽ മാനേജർ അലക്സ് മാർഷൽ വ്യക്തമാക്കി.

ഔട്ടാകാൻ വേണ്ടി മത്സരിക്കുന്ന ബാറ്റ്സ്മാൻമാരുടെ വീഡിയോ കണ്ട കെവിൻ പീറ്റേഴ്‌സനടക്കമുള്ള  നിവധി താരങ്ങളും അമ്പരപ്പ് പ്രകടമാക്കി. ഒത്തുകളിയാണെന് തെളിഞ്ഞാൽ സംഘടകർക്കും ടീമിനും ആജീവന്ത വിലക്കടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക