ചിരി നിറച്ച് സോനാക്ഷി സിൻഹയും കൂട്ടരും; വെൽക്കം ടു ന്യൂയോർക് ട്രെയിലർ കാണാം

January 23, 2018

ബോളിവുഡ് താര സുന്ദരി സോനാക്ഷി സിൻഹ ഫാഷൻ ഡിസൈനറുടെ വേഷത്തിലെത്തുന്ന വെൽക്കം ടു ന്യൂയോർക്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ചാക്രി ടോലേറ്റി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ല്‍ ദിൽജിത് ദോസങ്, കരണ്‍ ജോഹര്‍, ബോമന്‍ ഇറാനി, ലാറ ദത്ത, റിതേഷ് ദേശ്മുഖ്,റാണാ ദഗുബാട്ടി എന്നിവരും വേഷമിടുന്നുണ്ട്.കരൺ ജോഹർ ഇരട്ട വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.2018 ഫെബ്രുവരി 23 നു റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം മുഴുനീള കോമഡി ചിത്രത്തിന്റെ ഗണത്തിൽ പെടുന്നതാണ്.വിഷു ഭഗ്‌നാനിയാണ് ചിത്രം നിർമിക്കുന്നത്.ട്രെയിലർ  കാണാം