ബാംഗ്ലുരിൽ മഞ്ഞക്കടലിരമ്പും..നിർണായക മത്സരത്തിന് ‘മഞ്ഞപ്പട’ തയ്യാർ
ഐഎസ്എല്ലിൽ ബെംഗളുരുവിനെതിരെ ജീവൻ മരണ പോരാട്ടത്തിനിറങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. വിജയം മാത്രം ലക്ഷ്യമിട്ട് ബദ്ധവൈരികളായ ബാംഗ്ളൂരിനെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് ശക്തി പകരാൻ ആയിരക്കണക്കിന് മഞ്ഞപ്പടയുടെ പോരാളികൾ സ്റ്റേഡിയത്തിലുണ്ടാവുമെന്നാണ്ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ..
ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന മത്സരങ്ങളിലൊന്നും ഗ്യാലറി നിറഞ്ഞു കവിഞ്ഞ ചരിത്രമില്ല..പക്ഷെ നാളെ ബ്ലാസ്റ്റേഴ്സുമായി നടക്കുന്ന നിർണായക പോരാട്ടത്തിന്റെ ടിക്കറ്റുകൾ മുഴുവൻ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.ബ്ലാസ്റ്റേഴ്സിന് പുതു ജീവൻ നൽകാൻ വേണ്ടി മഞ്ഞപ്പട കൂട്ടമായെത്തിയതാണ് ടിക്കറ്റുകൾ വിറ്റു തീരാൻ കാരണമായതെന്നാണ് കരുതുന്നത്.
We’ve got a packed Fortress coming your way tomorrow! ? #WeAreBFC #BENKER ? pic.twitter.com/5Wit6nfSA0
— Bengaluru FC (@bengalurufc) February 28, 2018
ഐഎസ്എല്ലിലെ ഏറ്റവും ശക്തരായ രണ്ടു ആരാധക കൂട്ടായ്മയുടെ നേർക്കുനേർ പോരാട്ടത്തിനും നാളെ ശ്രീ കണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’യും ബെംഗളൂരു എഫ്സി യുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന വാക്കേറ്റങ്ങൾ വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.
കൊച്ചിയിൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബംഗളൂരുവാണ് വിജയിച്ചത്. നാളെത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് ബദ്ധവൈരികളോട് കണക്കു തീർക്കുകയും പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്യാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ