ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഭുവനേശ്വർ കുമാർ; വീഡിയോ കാണാം.

February 11, 2018

പ്രതികൂലമായ കാലാവസ്ഥയും ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരുടെ 20-20 ബാറ്റിങ്ങും നിർണായകമായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി സമ്മാനിക്കുന്ന കാഴ്ചയ്ക്കാണ്  ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. പരാജയം രുചിച്ചുവെങ്കിലും മത്സരത്തിൽ ഇന്ത്യയുടേത് മികച്ച പോരാട്ടമായിരുന്നുവെന്ന് അടിവരയിടുന്ന പല [പ്രകടനങ്ങളും ഇന്ത്യൻ താരങ്ങളിൽ നിന്നുണ്ടായിരുന്നു..ശിക്കാർ ധവാന്റെ ശതകവും ക്യാപ്റ്റൻ കോഹ്‌ലിയുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയും ഭുവനേശ്വർ കുമാറിൻറെ കിടിലൻ ഫീൽഡിങ്ങുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നവയാണ്.
ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ ബൗണ്ടറി ലൈനിനടുത്തു വെച്ച് ഇന്ത്യയുടെ ഭുവനേശ്വർ കുമാർ സ്വന്തമാക്കിയ ഒരു പറക്കും ക്യാച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടരിക്കുന്നത്. മത്സരത്തിൻറെ പതിനഞ്ചാം ഓവറിൽ കുൽദീപ് യാദവ് എറിഞ്ഞ പന്ത് ഉയർത്തിയടിച്ച ഹാഷിം അംലയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ഭുവി പുറത്താക്കിയത്.വീഡിയോ കാണാം.