അസാധ്യ വേഷപ്പകർച്ചയുമായെത്തി കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തിയ പ്രകടനം-വൈറൽ വീഡിയോ

February 17, 2018

ശങ്കർ, വേണു നാഗവള്ളി, പ്രതാപ് പോത്തൻ, ഭരത് ഗോപി. മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്ര പ്രതിഭകളുടെ   വേഷ ഭാവങ്ങളുമായെത്തി കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്ന രാജീവ് എന്ന അതുല്യ കലാകാരൻ. ഏറ്റവും ഒടുവിലായി  ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇതിഹാസ പുരുഷൻ എപി ജെ അബ്ദുൽ കലാം എന്ന അനശ്വര പ്രതിഭയെയും അസാധ്യമായ പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന  രാജീവ് ഒരു മികച്ച മിമിക്രി താരം കൂടിയാണ്.ജഗതി, മച്ചാൻ വർഗീസ്, കലാഭവൻ നാരായണൻ കുട്ടി എന്നിവരുടെ ശബ്ദങ്ങളും അനുകരിച്ചു കൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന രാജീവിന്റെ കിടിലൻ പ്രകടനം കണ്ടു നോക്കൂ