ഇമോഷണൽ രംഗങ്ങൾക്ക് അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്ത കിടിലൻ പ്രകടനം-വൈറൽ വീഡിയോ
February 24, 2018

മലയാളത്തിലെ ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലറുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗം മലയാളികൾ മറന്നുകാണാനിടയില്ല.മകനെ നഷ്ടപ്പെട്ട വേദനയിൽ വിങ്ങുന്ന അച്ഛനായി സിദ്ദിഖും മകനെ നഷ്ടമാകാൻ മനഃപൂർവ്വമായിട്ടല്ലെങ്കിൽ പോലും കാരണക്കാരനായതിൽ നിസ്സഹായനായി നിൽക്കുന്ന സാധാരണക്കാരനായി മോഹൻലാലും തകർത്തഭിനയിച്ച രംഗം.മോഹൻലാലും സിദ്ദിഖും ചേർന്ന് അനശ്വരമാക്കിയ രംഗങ്ങളെ അതേ ഭാവതീവ്രതയോടെ, തന്മയത്വത്തോടെ സ്പോട്ട് ഡബ്ബ് ചെയ്തുകൊണ്ട് കാഴച്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ് ജെയിംസും അസീബും.പ്രകടനം കാണാം.