വിധിക്കു മുൻപിലും തളരാത്ത പോരാട്ടവീര്യവുമായെത്തുന്ന രാജേഷിൻറെ അത്ഭുതപ്പെടുത്തുന്ന പ്രകടനം -വൈറൽ വീഡിയോ

February 25, 2018

വിധി നൽകിയ വേദനകളെ ഇച്ഛാ ശക്തിയാലും നർമ്മം കൊണ്ടും പൊരുതിത്തോൽപ്പിച്ച രാജേഷ് എന്ന കലാകാരന്റെ അതുല്യ പ്രകടനം..മരണത്തെ മുഖാമുഖം കണ്ടപ്പോഴും ചിരിച്ചുകൊണ്ട് അതിനെ നേരിട്ട രാജേഷ് മലയാളത്തിലെ പഴയകാല നടന്മാരുടെ ശബ്ദങ്ങൾ പൂർണ്ണ മികവോടെ അവതരിപ്പിച്ചുകൊണ്ടാണ് കോമഡി ഉത്സവവേദിയെ കീഴടക്കുന്നത്. വില്ലനായും സ്വഭാവ നടനായും മലയള സിനിമയിൽ നിറഞ്ഞുനിന്ന നരേന്ദ്ര പ്രസാദ്, ജോസ് പ്രകാശ്, കെ പി ഉമ്മർ എന്നീ നടന്മാരുടെ വിവിധ കാലഘട്ടങ്ങളിലുള്ള വോയ്‌സ് മോഡുലേഷനുകൾ അസാധ്യ മികവോടെ അവതരിപ്പിക്കുന്ന രാജേഷ് ഒടുവിൽ ഇതിഹാസ നടൻ മധു കോമഡി ഉത്സവ വേദിയിൽ എത്തിയാൽ എങ്ങനെയുണ്ടാകുമെന്നും കാണിച്ചു തരുന്നു…