കൗമാര ക്രിക്കറ്റ് കിരീടം ഇന്ത്യയിലെത്തിച്ച ചുണക്കുട്ടികൾക്ക് അഭിനന്ദങ്ങളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ

February 3, 2018

കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 8 വിക്കെറ്റുകൾക്ക് തകർത്ത് ചാമ്പ്യന്മാരായ ഇന്ത്യൻ ടീമംഗൾക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും അഭിനന്ദനങ്ങളർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ. തോൽവിയറിയാതെ ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ യുവരക്തങ്ങൾക്ക് പ്രശംസയുമായി ആദ്യമെത്തിയത് സാക്ഷാൽ ക്രിക്കറ് ദൈവം സച്ചിൻ ടെണ്ടുൽക്കറാണ്. മനോഹരമായ ഒരു യാത്രയുടെ തുടക്കം മാത്രമാണിതെന്ന് പറഞ്ഞ മാസ്റ്റർ ബ്ലാസ്റ്റർ രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവിനെയും വാനോളം പുകഴ്ത്തി.
കരിയറിൽ ഒരിക്കൽപോലും ലോകകിരീടം സ്വന്തമാക്കാനാവാതെ പോയ രാഹുൽ ദ്രാവിഡിനും ഇത് അവിസ്‌മരണീയ നിമിഷങ്ങളാണ്. 2016 ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിലെ ഫൈനൽ തോൽവിക്കുള്ള മറുപടിയായി ഈ കിരീട ധാരണം. ഇന്ത്യൻ വിജയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്ന താരങ്ങളുടെ കുറിപ്പുകൾ നോക്കാം.