കോഹ്ലിയുടെ മണ്ടത്തരത്തിൽ റൺ ഔട്ടായി ധവാൻ ; വീഡിയോ കാണാം

February 2, 2018

 

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ അനായാസ വിജയം നേടിയെങ്കിലും മത്സരത്തിൽ കോഹ്ലി കാണിച്ച ഒരു അബദ്ധം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് . ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം അടിച്ചു കളിക്കുകയായിരുന്ന ശിക്കർ ധവാനെ ഇല്ലാത്ത റണ്ണിനായി ഓടി പുറത്താക്കിയാണ് കോഹ്ലി കുറച്ചു നേരത്തേക്കെങ്കിലും കളിയിലെ  ‘വില്ലനായി’ മാറിയത്.

മത്സരത്തിന്റെ പതിമൂന്നാം ഓവറിലാണ് ധവാന്റെ സമനില തെറ്റിച്ച റൺ ഔട്ട് സംഭവിച്ചത്.മോർണി മോർക്കലിന്റെ പന്ത് നേരിട്ട ശേഷം ക്രീസിലേക്ക് തിരികെ കയറുകയായിരുന്നു ധവാനെ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന കോഹ്ലി സിംഗിളിനായി ക്ഷണിക്കുകയായിരുന്നു.അവസാന നിമിഷം സിംഗിളിനായി ഓടിയ ധവാനെ മർക്രം നേരിട്ടുള്ള ഏറിൽ പുറത്താക്കുകയായിരുന്നു . ഇല്ലാത്ത റണ്ണിനായി ക്ഷണിച്ച് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയ കോഹ്ലിയോട് അരിശം പ്രകടിപ്പിക്കാൻ ധവാൻ ഗ്രൗണ്ട് വിട്ടത്.

മത്സരത്തിൽ കോഹ്‌ലിയുടെ സെഞ്ചുറിയുടെയും അജിൻക്യ രഹാനെയുടെ അർദ്ധ ശതകത്തിന്റെയും കരുത്തിൽ ഇന്ത്യ 6 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.