ഗോളുകളിൽ റെക്കോർഡുമായി ഗോവയുടെ ഫെറാന്‍ കോറോമിനാസ്

February 26, 2018

ഒരു ഐഎസ്എൽ സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഗോവയുടെ മുന്നേറ്റ താരം  ഫെറാന്‍ കോറോമിനാസ് സ്വന്തം.പൂനെയുമായി നടന്ന മത്സരത്തിൽ  ഇരട്ട ഗോളുകൾ നേടിയാണ്  ഫെറാന്‍ കോറോമിനാസ്  ഈ നേട്ടത്തിലെത്തിയത്.

പുണെക്കെതിരായ നിർണായക മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ പ്ലേ-ഓഫ് സാധ്യതകൾക്ക് കരുത്തേകില്ലെന്ന തിരിച്ചറിവിലാണ് ഗോവ ഇറങ്ങിയത്.തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോവ 28ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെ മുന്നിലെത്തുകയായിരുന്നു. 58ാം മിനുട്ടിലും 65ാം മിനുട്ടിലും പുണെയുടെ വല കുലുക്കിയ ഫെറാൻ കോറോമിനാസിന്റെ മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പുണെയെ തകർത്തുവിടുകയായിരുന്നു ഗോവ.

ഇരട്ട ഗോളുകളോടെ ഈ സീസണിൽ മൊത്തം 15 ഗോളുകൾ നേടിയ കോറോമിനാസ് ചെന്നെ എഫ് സി യുടെ താരമായിരുന്ന മെൻഡോസ 2015 ൽ നേടിയ 13 ഗോളുകൾ എന്ന റെക്കോർഡാണ് മറികടന്നത്.