മധുവിൽ നിന്നും നമ്മളിലേക്ക് ഒരു വിശപ്പിൻറെ ദൂരം മാത്രം; പ്രതിഷേധവുമായി താരങ്ങൾ

February 23, 2018

വിശപ്പിന്റെ കാഠിന്യത്താൽ ഭക്ഷണം മോഷ്ടിച്ചതിന് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ മർദിച്ചു കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കേരളം.ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിച്ചു നടന്ന ഒരു ജനതയ്ക്കു മുൻപിൽ നാം എത്രമാത്രം നികൃഷ്ടരും സംസ്കാര ശൂന്യരുമാണെന്ന് തുറന്നുകാട്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്..ആൾക്കൂട്ട ഭീകരതക്കിരയായി, വിശപ്പിനാൽ മോഷ്ടാവാകേണ്ടിവന്നതിനാൽ ജീവൻ പൊലിഞ്ഞ മധുവിന്റെ ദാരുണാന്ത്യത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി താരങ്ങളും കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിരുന്നു.അവയിൽ ചിലത്.