ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പർ താരം ഈ സീസണിൽ കളിക്കില്ല

February 8, 2018

ഐഎസ്എൽ പോയിന്റ് പട്ടികയിൽ ആദ്യ നാലു സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിക്കാൻ ജീവൻ മരണ പോരാട്ടം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി.. മുന്നേറ്റ നിരയിലെ സൂപ്പർ താരം ഇയാൻ ഹ്യു൦  പരിക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ ഭാവിയെ കൂടുതൽ അനിശ്ചിതത്തിലാക്കിയത്. പുണെക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇയാൻ ഹ്യുമിനു  ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകില്ലെന്ന് ടീം മാനേജ്‌മന്റ് വ്യക്തമാക്കി.

മൈതാനം മുഴുവൻ ഓടിനടന്ന് കളിക്കുന്ന കഠിനാധ്വാനിയായ ഹ്യൂമിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഡെൽഹിക്കെതിരായ നിർണായക മത്സരത്തിൽ ഹാട്രിക്ക് നേടി കേരളത്തെ വിജയിപ്പിക്കുന്നതിന് നിർണായക പങ്കു വഹിച്ച താരമാണ് ഹ്യൂ ൦.

14 കളികളിൽ നിന്നും 5 വിജയങ്ങളും 5 സമനിലകളും 4 തോൽവിയുമായി  പോയിന്റ പട്ടികയിൽ  20 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സിപ്പോൾ. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയാണെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യതകൾ സജീവമാകുകയുള്ളു.