ആൽപ്സ് പർവ്വതനിരയിൽ സിക്‌സുകളും ഫോറുകളും പെയ്തിറങ്ങി; മഞ്ഞു കട്ടകളും സെവാഗിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു

February 9, 2018

വിരേന്ദർ സെവാഗ് അങ്ങനെയൊക്കെയാണ്…ആദ്യ പന്ത് മുതലേ ആക്രമിച്ചു കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സഹജമായ നർമ ബോധത്താൽ ആരാധകരെ രസിപ്പിച്ച സെവാഗ് ഇപ്പോൾ ക്രിക്കറ്റ് ബാറ്റുമായി വീണ്ടും ആരാധകർക്ക് വെടിക്കെട്ട് വിരുന്നൊരുക്കിയിരിക്കുകയാണ്. സ്വിറ്റസർലാന്റിൽ ആരംഭിച്ച പ്രഥമ ഈസ് ക്രിക്കറ്റ് ടൂർണമെന്റിലാണ് സെവാഗ് തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം സികസറുകളും ഫോറുകളും പായിച്ചുകൊണ്ട് ബാറ്റിംഗ് വെടിക്കെട്ട് നടത്തിയത്.

സെവാഗ് നായകനായ പാലസ് ഡയമണ്ട് ടീമിനു വേണ്ടി നേരിട്ട ആദ്യ പന്ത് തന്നെ ഷൊയബ്‌ അക്തറിനെ സിക്സർ അടിച്ചാണ് വീരു തുടങ്ങിയത്.31 പന്തിൽ  5 സികസറുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ 62 റൺസെടുത്താണ് സെവാഗ് കളം വിട്ടത്.  സെവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങിന്റെ പിൻബലത്തിൽ പാലസ് ഡയമണ്ട് 20 ഓവറിൽ 164 റൺസ് നേടി. പക്ഷെ മറുപടി ബാറ്റിങ്ങിനിറങ്ങിയ  ഷാഹിദ് അഫ്രിദിയുടെ റോയൽസ് 15.4   ഓവറിൽ ലക്ഷ്യം മറികടന്നു. ഇംഗ്ളണ്ടിന്റെ മുൻ താരം ഒവൈസ് ഷായുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് റോയൽസിന് അനായാസ വിജയമൊരുക്കിയത്.

സ്‌കോര്‍ പാലസ് ഡയമണ്ട് : 164/9 (20 ഓവര്‍), റോയല്‍ സ് : 166/4 (15.2 ഓവര്‍).

സെവാഗിന്റെ നേതൃത്വത്തിലറങ്ങിയ  പാലസ് ഡയമണ്ട്സ് ടീമില്‍ തിലകരത്നെ ദില്‍ഷന്‍, ജയവര്‍ധനെ, ഹസി, സൈമണ്ട്സ്, മലിംഗ്, കൈഫ് എന്നിവരാണ് കളിച്ചത്.  ഷുഹൈയിബ് അക്തര്‍, അബ്ദുള്‍ റസാഖ്, കാലീസ്, വെട്ടോറി തുടങ്ങിയ പ്രമുഖര്‍ അഫ്രീദി നയിക്കുന്ന റോയല്‍സ് ടീമിലലും  അണിനിരന്നു.