ഇന്ത്യയിൽ നിന്നുള്ള മാന്ത്രിക സ്പിന്നർ ഇനി ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കും..!

February 28, 2018

വലതു കൈകൊണ്ടും ഇടതു കൈകൊണ്ടും ഒരു പോലെ സ്പിൻ ബൗളുകൾ എറിയാൻ  കഴിയുന്ന ചെന്നൈ സ്വദേശിയായ അത്ഭുത ബാലനെ സ്വന്തമാക്കി ക്രിക്കറ്റ് ആസ്‌ട്രേലിയ.   തമിഴ് നാട് ക്രിക്കറ്റ് ടീമംഗമായിരുന്ന അംബു സെൽവന്റെ മകൻ നിവേദൻ രാധാകൃഷ്ണൻ എന്ന 15 കാരണാണ് ഓസ്‌ട്രേലിയയുടെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ ഇടം നേടിയിരിക്കുന്നത്.നിലവിൽ ഓസ്‌ട്രേലിയയിലെ ആഭ്യന്തര ലീഗിലെ ടീമായ ന്യൂ സൗത്ത്വെയിൽസിന്റെ താരമാണ് നിവേദൻ .

ചെന്നൈ ക്രക്കറ്റ് ടീമിൽ കളിച്ചിരുന്ന നിവേദൻ പിന്നീട് കുടുംബം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയതോടെയാണ് ന്യൂസൗത്ത് വെയിൽസിന്റെ താരമായി മാറിയത്.2013 ലാണ് നിവേദന്റെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്.

”എന്റെ സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത്. ഭാവിയിൽ ക്രിക്കറ്റിനായി മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ .നല്ല പരിശീലകനെ ലഭിക്കുമെന്നാണ് കരുതുന്നത്”-സ്വപ്ന നേട്ടം സ്വന്തമാക്കിയ ശേഷം നിവേദൻ പറഞ്ഞു.