ഐപിഎല്ലിലും ട്രാൻസ്ഫർ ജാലകം തുറക്കുന്നു..!

February 1, 2018

ഫുട്ബോൾ ലീഗുകളുടെ മാതൃകയിൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ട്രാൻഫർ വിൻഡോ പരീക്ഷിക്കാൻ ഒരുങ്ങി  ഐപിൽ അധികൃതർ. ഇതോടെ സീസണിന്റെ മധ്യത്തിൽ ടീമുകൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാനുള്ള അവസരം ലഭിക്കും. അൺ ക്യാപ്പ്ഡ്  താരങ്ങൾക്കും,  ടീമിനായി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്കും മാത്രമേ ട്രാൻസ്ഫർ ജാലകത്തിലൂടെ മറ്റൊരു ടീമിലെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഈ കണ്ടിഷനുകൾ സാധൂകരിക്കുന്ന    മറ്റൊരു ടീമിലുള്ള താരത്തിനു വേണ്ടി ഇതര  ഫ്രാൻഞ്ചൈസികൾ  രംഗത്തു വരികകൂടി ചെയ്താലേ  ആ താരത്തെ ട്രാൻസ്ഫർ സാധ്യതകൾ സജീവമാകുകയുള്ളു.

ഐപിഎല്ലിന്റെ മധ്യത്തിലായിട്ടായിരിക്കും ട്രാൻസ്ഫർ ജാലകം തുറക്കുകയെന്ന് ഐപിൽ ഗവേർണിംഗ് കൗൺസിൽ ചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കി . ഐപിഎല്ലിലെ  28 ാം മത്സരത്തിനും 42ാം  മത്സരത്തിനും ഇടയിലായിരിക്കും താരങ്ങളെ കൈമാറാനുള്ള അവസരം ടീമുകൾക്ക് നൽകുക. 5 ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ട്രാൻസ്ഫർ ജാലകത്തിലൂടെ സീസണിന്റെ മധ്യത്തിൽ വെച്ച് ടീമുകൾക്ക് നിർണായകമായ  താരങ്ങളെ കൈമാറ്റം നടത്താൻ കഴിയുമെന്നും ഐപിൽ അധികൃതർ അറിയിച്ചു.  കൈമാറ്റം ചെയ്യപ്പെടുന്ന താരങ്ങളുടെ പ്രതിഫലം, കൈമാറ്റത്തുക എന്നിവയെക്കുറിച്ചൊന്നും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.