ഐപിഎൽ:കിങ്‌സ് ഇലവൻ പഞ്ചാബ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

February 26, 2018

ഐപിഎൽ പതിനൊന്നാം സീസണിലേക്കുള്ള കിങ്‌സ് ഇലവൻ പഞ്ചാബിന്റെ നായകനെ പ്രഖ്യാപിച്ചു. താര ലേലത്തിൽ 7 .6  കോടിക്ക്  സ്വന്തമാക്കിയ ചെന്നൈ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് വരുന്ന സീസണിൽ പഞ്ചാബിനെ നയിക്കുക. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മെന്ററും പരിശീലകനുമായ വിരേന്ദർ സെവാഗാണ് അശ്വിനെ നായകനായി തീരുമാനിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്..

യുവരാജ് സിംഗ്, ആരോൺ ഫിഞ്ച്, ഡേവിഡ് മില്ലർ ക്രിസ് ഗെയ്ൽ തുടങ്ങി പരിചയ സമ്പന്നരായ നിരവധി താരങ്ങളുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും  അശ്വിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 111 ഐപി എൽ മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള അശ്വിൻ കഴിഞ്ഞ 10 സീസണുകളിലും ചെന്നൈ സൂപ്പർ കിങിസിന്റെ താരമായിരുന്നു..