ക്യാപ്റ്റൻ തീരുമാനത്തിൽ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി കൊൽക്കത്ത നെറ്റ്‍ റൈഡേഴ്‌സ്

February 28, 2018

ഇന്നേക്ക് 38ാം നാൾ ഐ പിഎല്ലിന്റെ പതിനൊന്നാം സീസണിന് കൊടികയറുകയാണ്. പരിശീലനങ്ങളും എതിർ ടീമുകളെ തറ പറ്റിക്കാനുള്ള തന്ത്രങ്ങളുമായി എല്ലാ ടീമുകളും അണിയറയിൽ ആയുധങ്ങൾ മൂർച്ച കൂട്ടുന്ന തിരക്കിലാണ്,പക്ഷെ പതിവിൽ നിന്നും വ്യത്യസ്ഥമായി കിംഗ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. പോയ വർഷങ്ങളിൽ ടീമിന്റെ നേടുംതൂണായിരുന്ന നായകൻ ഗൗതം ഗംഭീറിന്റെ വിടവ് നികത്താൻ പോന്ന ഒരു ക്യാപ്റ്റനെ കിട്ടിയിട്ടില്ല എന്നതാണ് കൊൽക്കത്തയുടെ പ്രധാന ആശങ്ക. താര ലേലത്തിൽ കോടികൾ മുടക്കി നിരവധി താരങ്ങളെ സ്വന്തമാക്കിയെങ്കിലും നായക പദം വിശ്വസാപൂർവം ഏൽപ്പിക്കാൻ പോന്ന ഒരു താരം ടീമിലില്ല എന്നത് തന്നെയാണ് സത്യം  .

ഗൗതം ഗംഭീർ ഡൽഹിയിലേക്ക് കൂടുമാറിയതോടെ ഗംഭീറിനോളം മികച്ച മറ്റൊരു നായകനെ കണ്ടെത്താൻ ടീം മാനേജ്‍മെന്റ് നിര്ബന്ധിതമാകുകയാണ്.  ഓൺലൈൻ വോട്ടെടുപ്പിലൂടെ  ക്യാപ്റ്റൻ ആരായിരിക്കണമെന്ന് ആരാധകരുടെ അഭിപ്രായമാരാഞ്ഞ ടീം മാനേജ്മന്റ് ഒടുവിൽ അമ്പരപ്പിക്കുന്ന തീരുമാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.വളരെ വ്യത്യസ്‍തമായ രീതിയിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കാനാണ് ടീമിന്റെ തീരുമാനം മാർച്ച് നാലിന് സ്റ്റാർ നെറ്റ്വർക്കിലൂടെ ലൈവായി തങ്ങളുടെ നായകനെ പ്രഖ്യാപിക്കുമെന്നാണ് ടീം മാനേജ്‌മന്റ് അറിയിച്ചിരിക്കുന്നത്..
റോബ്ബിൻ ഉത്തപ്പയോ ദിനേശ് കാർത്തിക്കോ ആയിരിക്കും കൊൽക്കത്തയുടെ നായകനാകുകയെന്ന സൗരവ് ഗാംഗുലി നേരെത്തെ വെളിപ്പെടുത്തിയിരുന്നു.എന്നാൽ എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ട് ഏറ്റവും മികച്ച കളിക്കാരനെ തന്നെ നായകനായി പ്രഖ്യാപിക്കുമെന്ന് സഹ പരിശീലകൻ സൈമൺ കാറ്റിച്ച് പറഞ്ഞു.