നൂറ്റാണ്ടിലെ അബദ്ധവുമായി ഗോൾക്കീപ്പർ; വീഡിയോ കാണാം

February 25, 2018

ഗോൾ അടിക്കുകയെന്ന ലക്ഷ്യവുമായി എതിർ ടീം കളിക്കാരൻ ഗോൾ മുഖത്തെത്തുമ്പോൾ പോസ്റ്റിനുമുന്നിലെ ഗോളിയെ കാണാനില്ല….സംഗതി കേട്ട് അത്ഭുതപ്പെടാൻ വരട്ടെ…വല്ല വീഡിയോ ഗെയിമിലുമായിരിക്കുമെന്നും  വിശ്വസിക്കാൻ വരട്ടെ..സംഭവം ശരിക്കും നടന്നതാണ്.. ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിലെ  ഡൂയിസ് ബെര്‍ഗിന്റെ ഗോളി മാര്‍ക് ഫ്‌ളെക്കനാണ് കേട്ടുകേൾവി പോലുമില്ലാത്ത മണ്ടത്തരം കാണിച്ച് ഫുടബോൾ ലോകത്ത് കുപ്രസിദ്ധനായി മാറിയിരിക്കുന്നത്.

ഇന്‍ഗോള്‍സ്റ്റാഡുമായി ശനിയാഴ്ച്ച നടന്ന മത്സരത്തിന്റെ 17ാം മിനിറ്റിലാണ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം അരങ്ങേറിയത് എതിര്‍ ടീമിന്റെ ഗോളി നീട്ടിയടിച്ച പന്ത് ഡൂയിസ് ബര്‍ഗ് പ്രതിരോധതാരം ഗോളിയെ ലക്ഷ്യമാക്കി നല്‍കി. എന്നാല്‍ അപ്പോള്‍ മാര്‍ക് ഫ്‌ളെക്കന്‍ വെള്ളം കുടിക്കാന്‍ പോയ സമയമായിരുന്നു. അവസരം മുതലെടുത്ത എതിർ ടീം താരം പന്ത്  അനായാസമായി വലയിലെത്തിച്ചപ്പോൾ നിസഹായനായി നോക്കി നില്‍ക്കാനേ ഫ്‌ളെക്കന് കഴിഞ്ഞുള്ളൂ. അവിശ്വസനീയമാം വിധം അബദ്ധം പിണഞ്ഞുവെങ്കിലും അതിനു ശേഷം മാര്‍ക് ഫ്‌ളെക്കൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഒരു പെനാൽറ്റി കിക്ക് അടക്കം തടുത്തിട്ട ഫ്‌ളെക്കൻ പിന്നീട് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.നേരെത്തെ ഫ്‌ളെക്കന്റെ കളിമികവ് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.അതിനുശേഷമാണ് ഈ ‘ഭൂലോക’ മണ്ടത്തരം പിണഞ്ഞത്.