‘മഞ്ഞപ്പട’ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘നിഴൽ യുദ്ധം’

February 27, 2018

ഇന്ത്യയിലെ ഏറ്റവും വലിയ ഫുടബോൾ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ സൈബർ ലോകത്ത് നിഴൽ യുദ്ധവുമായി അജ്ഞാതർ. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ മാസ്സ് റിപ്പോർട്ടിങ് നടക്കുന്ന കാര്യം മഞ്ഞപ്പട യുടെ ഫേസ്ബുക് പേജ് വഴിയാണ് പുറം ലോകമറിഞ്ഞത്..ആരാണ് ഇത്തരമൊരു മാസ്സ് റിപ്പോർട്ടിങ്ങിനു നേതൃത്വം  നൽകുന്നതെന്ന് മാത്രം ഇനിയും വ്യക്തമായിട്ടില്ല,

മൂന്നു ലക്ഷത്തോളം പേർ പിന്തുടരുന്ന ‘മഞ്ഞപ്പട’ എന്ന എഫ് ബി പേജിനെതിരെയാണ് മാസ്സ് റിപ്പോർട്ടിംഗ് നടക്കുന്നത്.കൂട്ടമായുള്ള റിപ്പോർട്ടിംഗ് നടന്നതിനാൽ പേജ് നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തെ നേരിടാൻ വേണ്ടി ഒരു പുതിയ പേജ് തുടങ്ങിയിട്ടുണ്ടെന്നും മഞ്ഞപ്പട തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു..ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ആരാധകനും മഞ്ഞപ്പടയുടെ പേരിൽ മറ്റു പേജുകളിൽ മോശമായ കമെന്റുകൾ പോസ്റ്റ് ചെയ്യരുതെന്നും മഞ്ഞപ്പട പേജിന്റെ അഡ്മിൻ അഭ്യർത്ഥിച്ചു.