മൗറീഞ്ഞോയുമായി കലഹം; പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്നു..??

February 27, 2018

കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങളുടെ തൊഴാനായിരുന്നു ഹോസെ മൗറിഞ്ഞോ എന്ന പോർച്ചുഗീസ് പരിശീലകൻ. പോർട്ടോ, ഇന്റെർമിലാൻ, ചെൽസി റയൽ മാഡ്രിഡ് തുടങ്ങി വമ്പൻ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള   മൗറിഞ്ഞോ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. പരിശീലകനെന്ന നിലയിൽ നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ടെങ്കിലും ടീമിലെ താരങ്ങളുമായുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിന്ന പരിശീലകൻ എന്ന ദുഷ്പേരും മൗറിഞ്ഞോക്ക് സ്വന്തമാണ്.

താരങ്ങളുമായുള്ള തർക്കങ്ങൾക്ക് ഇപ്പോഴും ഒരു കുറവുമില്ലെന്നാണ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്‌ഫീൽഡർ പോൾ പോഗ്ബയുമായാണ് ഹോസെ മൗറിഞ്ഞോ ഒടുവിൽ കൊമ്പുകോർത്തിരിക്കുന്നത്. 2016 ൽ റെക്കോർഡ് തുകയായ 89 മില്യൺ യൂറോക്ക്  ഇന്റർമിലനിൽ നിന്നും യൂണൈറ്റഡിലെത്തിയ പോഗ്ബയ്ക്ക് ആദ്യ ഇലവനിൽ അവസരം നൽകാത്തതാണ് താരവും പരിശീലകനും തമ്മിലുള്ള പിണക്കത്തിന് വഴിവെച്ചത്. യുണൈറ്റഡിൽ തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച പോഗ്ബ ക്ലബ് വിടുന്നതിനെക്കുറിച്ച് താരത്തിന്റെ മാനേജരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 53 മില്യൺ യൂറോക്ക് പഴയ ടീമായ ഇന്റർ മിലാൻ തന്നെ പോഗ്ബയെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാൽ ഇംഗ്ലണ്ടിലെ തന്നെ മറ്റു പ്രമുഖ ക്ലബ്ബുകളിലേക്കോ സ്പാനിഷ് ലീഗിലേക്കോ കൂടുമാറാനാണ് പോഗ്ബയുടെ താല്പര്യം.

മുൻപ് റയൽ മാഡ്രിഡ് പരിശീലകനായിരിക്കെ സെർജിയോ റാമോസ് ,ഇക്കർ കാസിയസ് പെപെ  തുടങ്ങിയവരുമായി നിരന്തരം തർക്കങ്ങളുണ്ടായിരുന്ന മൗറിഞ്ഞോ ചെൽസിയിലെത്തിയപ്പോൾ വില്യം ഗാലാസ്  ഡേവിഡ് ലൂയിസ്  സാമുവൽ ഏറ്റു  തുടങ്ങിയ താരങ്ങളുമായും ഉടക്കിയിരുന്നു.