കടലും കടന്ന് പ്രിയ വാരിയരുടെ കണ്ണിറുക്കൽ; ഒടുവിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരവും വീണു-വീഡിയോ കാണാം

February 16, 2018

ഒരൊറ്റ കണ്ണിറുക്കലിലൂടെ സമൂഹ മാധ്യമങ്ങളിൽ റെക്കോർഡ് ആരാധകരെ സൃഷ്‌ടിച്ച യുവ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ  മലയാളത്തിൽ ഏറ്റവും കൂടുതൽ  ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സ് ഉള്ള നടിയായി മാറിയ പ്രിയ വാര്യർക്കിപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് പുതിയ ഒരു ആരാധകനെ കിട്ടിയിരിക്കുന്നത്..

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ പുതിയ നായകൻ. ക്യാമറയെ നോക്കി നാണം കുണുങ്ങി നിൽക്കുന്ന എങ്കിടിയും എങ്കിടിയെ നോക്കി കണ്ണിറുക്കുന്ന പ്രിയയുമാണ് പുതിയ വിഡിയോയിൽ ഉള്ളത്. വാലന്റൈൻസ് ഡേ ഡൺ എന്ന ക്യാപ്ഷനോടെയാണ് എങ്കിടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ആറു വിക്കെറ്റുകൾ വീഴ്ത്തിയ എങ്കിടിയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മത്സരം വിജയിച്ചത്.  പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ നാല് വിക്കെറ്റുകൾ വീഴ്ത്തിയ  എങ്കിടി തന്നെയായിരുന്നു ബൗളിംഗ് ഹീറോ. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങിസ്ന്റെ കളിക്കാരനാണ് എങ്കിടി.