ഐഎസ്എൽ സൂപ്പർ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്ത്

February 1, 2018

ഐഎസ്എല്ലിലെ വിവിധ താരങ്ങളുടെ പ്രതിഫലത്തുകയെ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. നിലവിലെ കണക്കുകൾ പ്രകാരം ബെംഗളൂരു എഫ്സിയുടെ മുന്നേറ്റ നിര താരം മിക്കുവാണ്  ഐഎസ്എല്ലിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരൻ. വെനിസ്വേലയിൽ നിന്നും ബെംഗളൂരുവിലെത്തിയ മിക്കുവിന്   499,930 ഡോളറാണ് (3.17 കോടി രൂപ) പ്രതിഫലം.

ഐഎസ്എല്ലില്‍ രണ്ടാമത്തെ വിലയേറിയ താരം കൊല്‍ക്കത്തയുടെ അയര്‍ലന്‍ണ്ട് താരം റോബി കീന്‍ ആണ്. റോബി കീനിന് 400000 ഡോളറാണ് (2.5 കോടി രൂപ) പ്രതിഫലം.

കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാന്ത്രികൻ ദിമിറ്റർ ബെർബെറ്റോവാണ്. 358,942 ഡോളറാണ് (2.27 കോടി രൂപ) ബെര്‍ബയുടെ പ്രതിഫലം.

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ തന്നെ മുൻ താരമായിരുന്ന  വെസ് ബ്രൗണാണ്  പ്രതിഫലക്കണക്കിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ രണ്ടാമൻ .289,672 ഡോളരാണ് വെസ് ബ്രൗൺ പ്രതിഫലമായി വാങ്ങുന്നത്. 1 .2  കോടി പ്രതിഫലം പറ്റുന്ന സന്ദേശ് ജിങ്കനാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരം. മലയാളികളുടെ സ്വന്തം സി കെ വിനീത് 1 കോടിയുമായി പ്രതിഫലക്കാര്യത്തിൽ ജിങ്കന് തൊട്ടു പിന്നിൽ രണ്ടാമതുണ്ട്.

ഐഎസ്എല്ലിലെ   കേരളാ ബ്ലാസ്റ്റേഴ്‌സ്  താരങ്ങളുടെ പ്രതിഫലം

ഇയാൻ ഹ്യൂമ  215,000$

കറേജ് പെക്കുസൺ – 100,000$

ജാക്കിചന്ദ് സിങ്  5,500,000

ആരാത്താ ഇസുമി – 4,000,000

കരൺ സാഹ്നി – 800,000$

ലാൽറുത്തര – 500,000$

ലാൽത്തകിമ –  1,000,000

ലോകെൻ മീറ്റെയ്‌ – 600,000

മിലൻ സിങ് – 4,500,000

നെമഞ്ഞ പെസിച്ച് –  100,000$

പോൾ റിബുക്ക – 151,134$

കെ പ്രശാന്ത് – 1,200,000

പ്രീതം സിങ് – 1,250,000

റിനോ ആന്റോ – 6,300,000

സുഭാശിഷ് റോയ്  – 3,700,000