കോഹ്ലി കരിയറിൽ എത്ര സെഞ്ചുറികൾ നേടുമെന്ന് പ്രവചിച്ച് വിരേന്ദർ സെവാഗ്..!

February 17, 2018

സെഞ്ച്വറി നേട്ടം ഒരു ശീലമാക്കിയ  ഇന്ത്യയുടെറൺ മെഷീൻ  വിരാട് കോഹ്ലി കരിയറിൽ എത്ര സെഞ്ചുറികൾ നേടുമെന്ന് പ്രവചിച്ച് വിരേന്ദർ സെവാഗ്. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി പറയവെയാണ് കോഹ്ലി തന്റെ കരിയറിൽ 62  സെഞ്ചുറികൾ നേടുമെന്ന് സെവാഗ് പ്രവചിച്ചത്.

വിരേന്ദർ സെവാഗ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആരംഭിച്ച ആസ്ക് വീരു എന്ന ചോദ്യോത്തരവേളയിലാണ് കോഹ്ലിയുടെ സെഞ്ചുറികളുടെ എണ്ണം എത്രയായിരിക്കുമെന്ന് ആരാധകൻ ചോദിച്ചത്.  കോഹ്ലി 62 സെഞ്ചുറികൾ നേടുമെന്ന് പറഞ്ഞ സെവാഗ്  നിലവിലെ ഫോം തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോഡ് കോഹ് ലി അനായസം മറികടക്കുമെന്നും കൂട്ടിച്ചേർത്തു. പ്രായവും ഫിറ്റ്‌നസ്സും ഫോമുമാണ്  കോഹ്‌ലിയുടെ  അനുകൂലഘടകങ്ങളെന്നാണ് സെവാഗ് വിലയിരുത്തുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറിയനിൽ തന്റെ 35ാം ശതകം നേടിയ കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് നിരവധി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. 49 ശതകങ്ങൾ നേടിയ സച്ചിന്റെ പേരിലുള്ള റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് ഇനി 15 സെഞ്ചുറികൾ കൂടി മതി.