അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കൻ താരം
ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ മോർണി മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു.. അടുത്ത മാസം ഓസ്ട്രേലിയയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് ജീവിതം മതിയാക്കുകയാണെന്ന് താരം തന്നെയാണ് വ്യക്തമാക്കിയത്.. തിരക്കേറിയ മത്സരങ്ങളാൽ കുടുംബത്തിനായി വേണ്ടത്ര സമയം ചിലവഴിക്കാനാകുന്നില്ല എന്ന കാരണം മുൻനിർത്തിയാണ് മോർണി മോർക്കൽ വിരമിക്കൽ പ്രഖ്യാപിച്ചത്.
‘‘ഏറെ പ്രയാസത്തോടെയെടുത്ത തീരുമാനമാണിത്. എന്നാൽ, പുതിയ ഇന്നിങ്സ് തുടങ്ങാൻ ഇതാണ് യോജിച്ച സമയമെന്ന് മനസ്സിലാക്കുന്നു. തിരക്കേറിയ ഷെഡ്യൂളുകൾ എനിക്കും കുടുംബത്തിനും കനത്ത സമ്മർദ്ദമാണ് നൽകുന്നത്.അതിനാൽ മുന്നോട്ടുള്ള ജീവിതത്തിന് ഈ തീരുമാനമാകും നല്ലതെന്ന് വിശ്വസിക്കുന്നു”- ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വഴി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ താരം വ്യക്തമാക്കി, 83 ടെസ്റ്റ് മത്സരങ്ങളിലി നിന്നായി 294 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള മോർക്കൽ വിക്കറ്റുവേട്ടയിൽ സൗത്താഫ്രിക്കൻ ബൗളർമാരിൽ അഞ്ചാം സ്ഥാനത്താണ്. 117 ഏകദിനങ്ങളിൽ നിന്നും 188 വിക്കെറ്റുകളും 44 ടി20കളിൽ നിന്നായി 47 വിക്കറ്റും താരം നേടിയിട്ടുണ്ട്ആറടി അഞ്ചിഞ്ചുകാരനായ മോർണി മോർക്കലും സ്റ്റെയ്നും അടങ്ങുന്ന ബൗളിംഗ് നിര ഏതൊരു ടീമിന്റെയും പേടിസ്വപ്നമായിരുന്നു.2006 ൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച മോർണി മോർക്കൽ 12 വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് തിരശീലയിടുന്നത്.