ആദിവാസി യുവാവിന്റെ കഥ പറയുന്ന ‘ഉടലാഴ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

February 26, 2018

ഫോട്ടഗ്രാഫർ എന്ന ചിത്രത്തിൽ ബാലതാരമായെത്തി ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ച മണി നായകനാകുന്ന ‘ഉടലാഴത്തിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാകുന്ന മലയാള ചിത്രമെന്ന ഖ്യാതിയുമായെത്തുന്ന ഉടലാഴം സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്‌ണൻ ആവളയാണ്.

ജ്യോത്സ്നയും പുഷ്പ്പവല്ലിയും ചേർന്നാലപിച്ചിരിക്കുന്ന പൂമാതെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മനു മഞ്ജിത്തിനെ വരികൾക്ക്  ഗായിക സിതാര കൃഷ്ണകുമാർ   മിഥുൻ   ജയരാജ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.

മോഹൻലാൽ നായകനായെത്തിയ രഞ്ജൻ പ്രമോദ് ചിത്രം ഫോട്ടോഗ്രാഫറിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള  സംസ്ഥാന അവാർഡ് നേടിയ പ്രതിഭയാണ് മണി.  അനുമോൾ ,രമ്യ രാജ്, ജോയ് മാത്യു, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആദിവാസിയായ ട്രാൻസ് ജെൻഡറുടെ വേഷമാണ് ഉടലാഴത്തിൽ മണി അവതരിപ്പിക്കുന്നത്. ഡോക്ടർസ് ഡിലൈമ്മയുടെ ബാനറിൽ ഡോ. സജീഷ് എം, ഡോ.മനോജ് കെ ടി, ഡോ.രാജേഷ് കുമാർ എം പി  എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.