വിഷ്ണു ഉണ്ണികൃഷ്ണൻ-ധർമജൻ ടീം വീണ്ടും; വികടകുമാരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

February 3, 2018

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ വിഷ്ണു ഉണ്ണികൃഷ്‍ണൻ -ധർമജൻ ടീമിന്റെ പുതിയ ചിത്രം വികടകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനായ ബോബൻ സാമുവൽ തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണനും ധർമജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാനസ രാധാകൃഷ്ണനാണ് നായിക. റോമൻസ് എന്ന ബോബൻ സാമുവൽ  ചിത്രത്തിന് തിരക്കഥയൊരുക്കിയ വൈ വി രാജേഷ് തന്നെയാണ് വികടകുമാരനു വേണ്ടിയും തൂലിക ചലിപ്പിച്ചിരിക്കുന്നത് .

ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറില്‍  അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവർ ചേർന്നാണ്  ഈ പുതിയ കംപ്ളീറ്റ് എന്റെര്‍ടെയ്നർ ഒരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന വികടകുമാരന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ദീപു ജോസഫാണ്.  ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുൽ രാജ് ഈണം പകരുന്നു.

സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, , ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർച്ച് 23 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.