ബേസിലും സഞ്ജുവും ഭാവിയിലെ അത്ഭുത താരങ്ങൾ; പ്രശംസയുമായി ഓസീസ് താരം

February 26, 2018

രാജ്യാന്തര തലത്തിൽ കേരളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ ബേസിൽ തമ്പിയെയും സഞ്ജു സാംസണെയും പ്രശംസകൊണ്ട് മൂടി കേരള ക്രിക്കറ്റ് ടീം പരിശീലകൻ ഡേവ് വാട്ട്മോർ. അക്രമണോൽസുകതയും  സ്ഥിരതയും പുലർത്തുന്ന ബാറ്റിങ്ങുമായി വിക്കറ്റിന് മുന്നിലും  ചോരാത്ത കരങ്ങളുമായി  വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവും കൃത്യതയാർന്ന ബൗളിങ്ങുമായി എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നു ബേസിൽ തമ്പിയും ഇന്ത്യൻ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്ന വേളയിലാണ് പരിശീലകൻ പ്രശംസയുമായെത്തിയത്.

‘ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു തന്നിലെ പ്രതിഭയെ ഇതുവരെ പൂര്‍ണമായും പുറത്തു കൊണ്ടുവന്നിട്ടില്ല. പൂര്‍ണ മികവ് പുറത്തെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഭാവിയില്‍ ക്രിക്കറ്റ് ലോകത്തെ  മികച്ച താരമായി  ഉയരാന്‍ സഞ്ജുവിനാകും’- ഡേവ് വാട്ട്മോർ അഭിപ്രായപ്പെട്ടു.

വിക്കെറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും അസാധ്യ മികവ് പുലർത്തുന്ന സഞ്ജു സാംസൺ തന്റെ കഴിവ് പൂർണമായും പുറത്തെടുത്തിട്ടില്ലെന്നും വരും വർഷങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ സ്വന്തമാക്കൻ ശേഷിയുള്ള താരമാണ് സാംസനെന്നും വാട്ട്മോർ കൂട്ടിച്ചേർത്തു..

ബേസിൽ തമ്പിയെ നിലവിൽ ടി20 സ്പെഷ്യലിസ്റ് ബൗളറായാണ് സെലക്ടർമാർ പരിഗണിച്ചുവരുന്നതെങ്കിലും സമീപഭാവിയിൽ തന്നെ ക്രിക്കറ്റിൻെറ മൂന്നു ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിയുമെന്നും വാട്ട്മോർ കൂട്ടിച്ചേർത്തു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!