64 കോടിയുടെ അത്യാഢംബര ഫ്ലാറ്റ് സ്വന്തമാക്കി യുവരാജ് സിംഗ്; ചിത്രങ്ങൾ കാണാം..

February 27, 2018

മുംബൈയിലെ  വോർലിയിലുള്ള ഓംകാർ 1973 ഫ്ലാറ്റ് സമുച്ചയം ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട ഭവനങ്ങളിൽ ഒന്നാണ്.. കുറച്ച് നാളുകൾക്ക്  മുൻപാണ്  34 കോടി രൂപയ്ക്ക് വിരാട് കോഹ്ലി ഇവിടെ ഫ്ലാറ്റ് സ്വന്തമാക്കിയത്.വിവാഹ ശേഷം അനുഷ്ക ശർമയുമായി കോഹ്ലി താമസിക്കുന്നതും ഇവിടെയാണ്.എന്നാൽ കോഹ്ലിയുടെ അയൽവാസിയായി മറ്റൊരു ഇന്ത്യൻ താരം കൂടി ഓംകാര 1973ലേക്ക് എത്തുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗാണ് അവസാനമായി വോർളിയിൽ ഒരു അത്യാഢംബര ഫ്ലാറ്റ് സ്വന്തമാക്കിയത്. ഓംകാർ 1973 ലെ 29ാം നിലയിലെ രണ്ടു ഫ്ളാറ്റുകളാണ് 64 കോടി രൂപയ്ക്ക് സിക്സർ കിംഗ് സ്വന്തമാക്കിയത്.ഭാര്യ ഹാസെൽ കേച്ചുമായി താമസിക്കാനാണ് താരം പുതിയ ഫ്ലാറ്റ് വാങ്ങിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം .