സൂപ്പർ കപ്പ് ആദ്യ റൗണ്ട് ഫിക്സ്ച്ചർ പുറത്തു വിട്ടു; ബ്ലാസ്റ്റേഴ്സിന് കടുത്ത എതിരാളികൾ

March 12, 2018

ഐഎസ് എല്ലിലെയും ഐ ലീഗിലെയും കരുത്തന്മാർ പരസ്പരം കൊമ്പു കോർക്കുന്ന സൂപ്പർ കപ്പിലെ ആദ്യ റൗണ്ടുകളിലെ മത്സരക്രമം പുറത്തുവിട്ടു.. ഐഎസ് എല്ലിൽ നിന്നും  ഐ ലീഗിൽ നിന്നും സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയ  12 ടീമുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് മത്സരക്രമം നിർണയിച്ചത്.മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയാണ് ആദ്യ എതിരാളികൾ.ഡുറാന്റ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുള്ള ഏക വടക്കുകിഴക്കൻ ഫുട്ബാൾ ടീമാണ് മണിപ്പാലിൽ നിന്നുള്ള നെറോക്ക എഫ് സി. ഐ ലീഗിൽ 18 കളികളിൽ നിന്നും 9 വിജയങ്ങളോട 32 പോയിന്റുമായാണ്  നെറോക്ക രണ്ടാം സ്ഥാനത്തെത്തിയത്. ഈ സീസൺ ഐ എസ് എല്ലിൽ മോശം ഫോമിൽ ഉഴറിയ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനക്കാരായാണ് സൂപ്പർ കപ്പിന് യോഗ്യത നേടിയത്.ഏപ്രിൽ ആറിനാണ് ബ്ലാസ്റ്റേഴ്‌സ് -നെറോക്ക എഫ് സി മത്സരം.