കോമഡി ഉത്സവത്തിലെത്തിയ രണ്ടു കിടിലൻ കലാകാരന്മാരുടെ കിടുക്കാച്ചി മിമിക്രി മത്സരം-വൈറൽ വീഡിയോ

March 5, 2018

അനുകരണ കലയിലെ രണ്ട് മികച്ച കലാകാരന്മാരുടെ കിടയറ്റ പ്രകടനവുമായെത്തുന്ന മിമിക്രി കോംപെറ്റിഷൻ റൗണ്ട്..രാവണപ്രഭു എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ സൂപ്പർ ഹിറ്റ് വില്ലൻ വിജയ രാഘവനെയും, കട്ടപ്പനയിലെ ഹൃതിക് രോഷനിലെ തമാശക്കാരനായ സലിം കുമാറിനെയും അസാധ്യ മികവോടെ അവതരിപ്പിച്ചുകൊണ്ടാണ് ഷിബു എന്ന കലാകാരൻ തന്റെ കഴിവ് തെളിയിക്കുന്നത്. സൗബിൻ ഷഹിറിന്റെ ശബ്ദം നൂറു ശതമാനം മികവോടെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അനുകരിച്ചുകൊണ്ട് അശ്വന്ത് കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്നു. ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളിയെയും രമേഷ് പിഷാരഡിയെയും അനുകരിച്ചുകൊണ്ട് അശ്വന്ത് മികവ് തെളിയിക്കുന്നു..