‘സപ്ലി’യുമായി ധർമജൻ – മ്യൂസിക് ആൽബം വൈറലാകുന്നു

March 3, 2018

സപ്ലി കളുമായി നട്ടം തിരിയുന്ന എൻജിനീയറിങ് വിദ്യാർത്ഥിയായി ധർമജൻ ബോൾഗാട്ടി.സപ്ലി എന്ന പേരിൽ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിലാണ് ഉഴപ്പനായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ ജീവിതവുമായി ധർമജൻ എത്തുന്നത്. നർമം തുളുമ്പുന്ന ക്യാമ്പസ് രംഗങ്ങളാൽ  ഒരുക്കിയിരിക്കുന്ന സപ്ലിറിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളിൽ തന്നെ  നാല്  ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടത്..

നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച അനീഷ് ബഷീറാണ് ‘സപ്ലി’യെന്ന മുഴുനീള ഹാസ്യ -സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത്ഉണ്ണി സലിം ക്യാമറയും ശ്രീജിത്ത് രംഗൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ആൽബത്തിനുവേണ്ടി വോക്കൽ പാടിയിരിക്കുന്നത് വിഷ്ണു എസ് പിള്ളയാണ്.ട്രികോട്രി ബാൻഡ് ആണ് മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്. ഉദയചന്ദ്രൻ, സറിന്‍ ജലാൽ  എന്നിവർ ചേർന്നാണ് ‘സപ്ലി’ നിർമിച്ചിരിക്കുന്നത്.ആൽബം കാണാം.