പരിശീലനത്തിനിടെ കുട്ടി ആരാധകനൊപ്പം ധോണിയുടെ ‘കുട്ടിക്കളി’. വൈറലായി മാറിയ വീഡിയോ കാണാം

March 27, 2018

ഐപിഎൽ പതിനൊന്നാം സീസണിന് കൊടിയേറാൻ ഇനി ഏതാനും നാളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കരുത്തരായ ചെന്നൈ സൂപ്പർ കിങ്ങ്സും രാജസ്ഥാൻ റോയൽസും തിരിച്ചെത്തുന്നുവെന്നതാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത.. ടീമുകളും കളിക്കാരും ഉടച്ചുവാർക്കപ്പെട്ടതോടെ ആദ്യ സീസണിന് അരങ്ങുണരുമ്പോഴുണ്ടായ അതേ ആവേശത്തിലാണ് ആരാധകരും.

കുട്ടിക്രിക്കറ്റിലെ  കിരീടം ലക്ഷ്യമിട്ടുകൊണ്ട്  എല്ലാ ടീമുകളും ഇതിനോടകം തന്നെ കടുത്ത പരിശീലനം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര  പരമ്പരയിൽ നിന്നും വിശ്രമം ലഭിച്ച ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയും തീവ്രമായ പരിശീലനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഐപിഎല്ലിൽ ഏറ്റവും മികച്ച വിജയ റെക്കോർഡ്  സ്വന്തമായുള്ള സിഎസ് കെ  യെ അടുത്ത സീസണിലും കിരീടത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ക്യാപ്റ്റൻ കൂൾ എന്ന് വിളിപ്പേടുള്ള ധോണി കച്ചകെട്ടിയിറങ്ങുന്നത്.

എന്നാൽ പോരാട്ടച്ചൂടിന് തിരി കൊളുത്തിയ പരിശീലന വേളയിൽ എം എസ് ധോണി തന്റെ കുട്ടി ആരാധകനൊപ്പം കാണിച്ച ‘കുട്ടിക്കളി’യാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരനും മാതാപിതാക്കൾക്കുമൊപ്പം ധോണിയെ കാണാൻ എത്തിയതായിരുന്നു കുഞ്ഞു ആരാധകൻ.ആരാധകനൊപ്പം വാത്സല്യമൂറുന്ന കളി കളിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ധോണിയുടെ വിഡിയോയാണ് ഇപ്പോൾ തരംഗമായിമാറിയിരിക്കുന്നത്.ചിരികളികൾക്കൊടുവിൽ കുട്ടി ആരാധകൻ ചെന്നൈ സൂപ്പർ കിങ്സിന്റെ ഒരു ജേഴ്‌സി സമ്മാനമായി നൽകിയാണ് ധോണി തന്റെ സ്നേഹം പ്രകടിപ്പിച്ചത്.വീഡിയോ കാണാം.