വാട്‌സണെ ടീമിലെത്തിച്ചത് ധോണിയുടെ നിർബന്ധപ്രകാരം; വെ0ളിപ്പെടുത്തലുമായി ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ

March 12, 2018

കഴിഞ്ഞ വർഷത്തെ ഐപി എല്ലിൽ വളരെ മോശം പ്രകടനം കാഴ്ചവെച്ചിട്ടും അടിസ്ഥാന വിലയുടെ നാലിരട്ടിയോളം മുടക്കി ഓസ്‌ട്രേലിയൻ ആൾറൗണ്ടർ ഷെയിൻ വാട്സണെ ടീമിലെത്തിച്ചത് ധോണിയുടെ നിർബന്ധപ്രകാരമായിരുന്നുവെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ വെളിപ്പെടുത്തി.
‘ടീമിലെത്തിക്കേണ്ട താരങ്ങളെക്കുറിച്ച് ധോണിയുമായി സംസാരിക്കുന്ന അവസരത്തില്‍ ആദ്യം ഉയര്‍ന്നുവന്ന പേരുകളിലൊന്നായിരുന്നു വാട്‌സണിന്റേത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വാട്‌സണെ വെല്ലാന്‍ സാധിക്കുന്നവര്‍ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് അധികമില്ല എന്നതാണ് അതിന് കാരണം’ കാശി വിശ്വനാഥന്‍ പറഞ്ഞു.


കഴിഞ്ഞ വർഷം ബാംഗ്ളൂർ റോയൽചല്ലഞ്ചേഴ്സിനായി 8 മത്സരങ്ങളിൽ നിന്നും വെറും 71 റൺസ് മാത്രം കണ്ടെത്തിയ ഷെയിൻ വാട്സണെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയപ്പോൾ പലരും അത്ഭുതത്തോടെയാണ് ആ നീക്കത്തെ നോക്കി കണ്ടത്.
എന്നാൽ 2017-18 ബിഗ് ബാഷ് ലീഗില്‍ 331 റണ്‍സ് അടിച്ചുകൂട്ടി വാട്‌സന്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ വാട്‌സണ്‍ തന്റെ മികച്ച ഫോം തുടർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എട്ടു മല്‍രങ്ങളില്‍നിന്ന് 299 റണ്‍സും 6.96 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുമാണ് പിഎസ്എല്ലിലെ വാട്‌സന്റെ സമ്പാദ്യം.