മലയാളികൾക്ക് സർപ്രൈസ് വീഡിയോയുമായി ആഴ്‌സണൽ..!

March 27, 2018

മലയാളികളുടെ ഫുട്ബാൾ ആവേശം ഇപ്പോൾ ലോകപ്രസിദ്ധമാണ്..അർജന്റീനയ്ക്ക്കും ബ്രസീലിനും വേണ്ടി ആർപ്പുവിളിക്കുന്ന, പോരടിക്കുന്ന മലയാളികൾ ലോക ഫുട്ബാൾ ഭൂപടത്തിലെ സ്ഥിരം കാഴ്ച്ചയുമാണ്‌.ദേശത്തിന്റെ അതിർ വരമ്പുകൾക്ക്പ്പുറം ഫുട്ബാൾ ഒരു ലഹരിയായി കൊണ്ടു നടക്കുന്ന, കാൽപന്തുകളിയുടെ മനോഹാരിതയെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന മലയാളികളെ ലോകമെങ്ങുമുള്ള ഫുട്ബാൾ ക്ലബ്ബുകൾക്കും ഏറെ ഇഷ്ടമാണ്.

ഇപ്പോൾ മലയാളികൾക്ക് ഒരു സ്പെഷ്യൽ  സമ്മാനവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ആഴ്‌സണൽ.കേരളത്തെയും മലയാളികളുടെ ക്ലബ്ബിനോടുള്ള സ്നേഹവും വ്യക്തമാക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് ആഴ്‌സൻ വെങ്ങർ പരിശീലിപ്പിക്കുന്ന ആഴ്‌സണൽ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്..

ആഴ്‌സണൽ കേരള സപ്പോർട്ടേഴ്‌സ് ക്ലബുമായി ചേർന്നാണ് ഗണ്ണേഴ്‌സ്‌ എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് വമ്പന്മാർ വീഡിയോ ലോകത്തിനു മുൻപിൽ പങ്കുവെച്ചത്.

വീഡിയോ കാണാം..

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!