ഫിലിം ക്രിട്ടിക്സ് അവാർഡ് നിശ ഞായറാഴ്ച് വൈകുന്നേരം 5 മണിക്ക് ഫ്ളവേഴ്സിൽ
മലയാള സിനിമാ ലോകത്തെ താര നക്ഷത്രങ്ങൾ സംഗമിച്ച പ്രൗഢ ഗംഭീരമായ 40ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാര നിശ മാർച്ച് 11 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് ഫ് ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. ലോക സിനിമാ ഭൂപടത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് റൂബി ജൂബിലി പുരസ്കാരം നൽകി ആദരിച്ചു കൊണ്ടാണ് 40ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാര നിശാ ആരംഭിച്ചത്. പൊതു മരാമത്ത് മന്ത്രി ജി സുധാകരൻ അവാർഡ് നിശ ഉല്‍ഘാടനം നിർവ്വഹിച്ചു.. പുലി മുരുകനിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. പുതിയ നിയമത്തിലെ വാസുകിയെഅവതരിപ്പിച്ച നയൻതാരയാണ് മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്കാര ജേതാവുകൂടിയായ സുരഭി ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പുരസ്കാര രാവിനു നിറപ്പകിട്ടേകികൊണ്ട് നിരവധി സംഗീത-നൃത്ത-ഹാസ്യ പ്രകടനങ്ങളും അരങ്ങേറി.
മറ്റ് അവാര്‍ഡുകള്‍
മികച്ച സംവിധായകൻ- പ്രിയദർശൻ
റൂബി ജൂബിലി പുരസ്കാരം -അടൂർ ഗോപാലകൃഷ്ണൻ, സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന ചലചിത്ര പുരസ്കാരം -ശ്രീകുമാരൻ തമ്പി,
ചലചിത്ര പ്രതിഭാ പുരസ്കാരങ്ങൾ -ഫാസിൽ, ശാന്തികൃഷ്ണ, രാമചന്ദ്രബാബു
മികച്ച രണ്ടാമത്തെ ചിത്രം- ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മികച്ച രണ്ടാമത്തെ നടൻ- രണ്‍ജി പണിക്കർ, സിദ്ദിഖ്
മികച്ച തിരക്കഥാകൃത്ത്- വിനീത് ശ്രീനിവാസൻ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം)
മികച്ച ഗാന രചയിതാവ്- വയലാർ ശരത്ചന്ദ്രവർമ്മ
മികച്ച സംഗീത സംവിധായകൻ- എം ജയചന്ദ്രൻ
മികച്ച പിന്നണി ഗായകൻ- മധു ബാലകൃഷ്ണൻ
മികച്ച പിന്നണി ഗായിക- വർഷ വിനു, അൽക അജിത്