ചരിത്രം കുറിക്കുന്ന പുരസ്‌കാര രാവുമായി ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്..!

March 28, 2018

അനന്തപത്മനാഭന്റെ അനുഗ്രഹം നിറയുന്ന അനന്തപുരിയുടെ മണ്ണിൽ ഇന്ത്യൻ സിനിമാ ലോകത്തിന് ഫ്ളവേഴ്സ് സമർപ്പിക്കുന്ന പുരസ്‌കാര പട്ടാഭിഷേകത്തിന് തിരി തെളിയുന്നു… മാർച്ച് 31 ശനിയാഴ്ച്ച വെകീട്ട് ആറു മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാർഡൻസിൽ വെച്ചാണ് ലോക മലയാളികൾ കാണാൻ കാത്തിരിക്കുന്ന  അത്യപൂർവ്വ താര സംഗമത്തിന് അരങ്ങുണരുന്നത്.

മോഹൻലാൽ, ജാക്കി ഷെറോഫ്, ഹരിഹരൻ, മഞ്ജു വാര്യർ,  നെടുമുടി വേണു, ജയറാം, ഇന്ദ്രൻസ്,  ടോവിനോ തോമസ്, ശിവ കാർത്തികേയൻ , സിദ്ദിഖ്,സുരാജ് വെഞ്ഞാറമ്മൂട്,ശാന്തികൃഷ്ണ, അലൻസിയർ, ആന്റണി വർഗീസ്,വിജയ് ബാബു , പ്രജേഷ് സെൻ , മിഥുൻ മാന്വൽ തോമസ്, മഹേഷ് നാരായണൻ ജോജു ജോർജ് ,നമിത, വാമിക ഗബ്ബി,  സ്റ്റീഫൻ ദേവസ്സി, രമേഷ് പിഷാരഡി, ബിജിബാൽ, ഗോപി സുന്ദർ, അപർണ ബാലമുരളി, ആൻഡ്രിയ   തുടങ്ങി  തെന്നിന്ത്യൻ സിനിമാ ലോകത്തെ താര നക്ഷത്രങ്ങൾ അണിനിരക്കുന്ന വിസ്മയ രാവിന്  ദൃശ്യചാരുതയേകാൻ നിരവധി കലാ പ്രകടനങ്ങളും അരങ്ങേറുന്നു..ചരിത്രം പിറക്കുന്ന പുരസ്‌കാര രാവിന്  സാക്ഷ്യം വഹിക്കാൻ  ലോക മലയാളികൾക്ക് ചിത്രാവതി ഗാർഡൻസിലേക്ക് സ്വാഗതം..