ദുരന്ത ഭൂമിയായി ഫുട്ബാൾ മൈതാനം; മത്സരത്തിനിടെ ക്രൊയേഷ്യൻ താരത്തിന് ദാരുണാന്ത്യം.

March 26, 2018

ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് മറ്റൊരു ദാരുണാന്ത്യം കൂടി.  ക്രൊയേഷ്യന്‍ മൂന്നാം ഡിവിഷന്‍ ലീഗിലെ മര്‍സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മത്സരത്തിനിടെ മൈതാന മധ്യത്തിൽ കുഴഞ്ഞു വീണു  മരിച്ചത്. മത്സത്തിന്റെ 15 ാം മിനുട്ടിൽ സ്ലാവോനിയെ പൊസെഗെ താരം അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിച്ചതാണ് മരണകാരണം എന്ന് കരുതപ്പെടുന്നു.


പന്ത് നെഞ്ചിൽ തട്ടിയതിനു ശേഷവും കുറച്ചു നിമിഷങ്ങൾ  പന്ത് തട്ടിയ താരം പിന്നീട് ബോധരഹിതനായി വീഴുകയായിരുന്നു.ഇരു ടീമിലെയും താരങ്ങളും ഡോക്ടർമാരും പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ആംബുലസിൽ ആശുപത്രിയിലെത്തുന്നതിനു മുന്നേ താരം മരണപ്പെടുകയായിരുന്നു. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.