ആരാധകർക്ക് സന്തോഷ വാർത്ത; സൂപ്പർ കപ്പും മലയാളത്തിൽ ആസ്വദിക്കാം..!

March 23, 2018

ഐഎസ്എൽ മാതൃകയിൽ ആരാധകർക്ക് പ്രാദേശിക ഭാഷകളിൽ കളി ആസ്വദിക്കാനുള്ള അവസരമൊരുക്കി സൂപ്പർ കപ്പ് അധികൃതർ. ആദ്യമായി നടക്കുന്ന ഹീറോ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ ഹിന്ദി , തമിഴ്, ബംഗ്ല, കന്നഡ, മലയാളം എന്നിങ്ങനെ ആറ് ചാനലുകളിലായി സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐഎസ്എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ നെറ്റ്വർക്ക്സ് തന്നെയാണ് സൂപ്പർ കപ്പും പ്രേക്ഷകരിലേക്കെത്തിക്കുക.
മാർച്ച് 31 നാണ് ഹീറോ സൂപ്പർ കപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഐഎസ്എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി യും ഐസ്‌വാൾ എഫ്സിയും തമ്മിലുള്ള മത്സരത്തോടെയാണ് ഈ വർഷത്തെ സൂപ്പർ കപ്പ് ആരംഭിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്  എഫ്‌സിയും ഗോകുലം എഫ് സിയും സൂപ്പർ കപ്പിൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്.

ഇംഗ്ലീഷ്: സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി

കന്നഡ: സ്റ്റാര്‍ സുവര്‍ണ്ണ പ്ലസ്

തമിഴ്: സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്

ബംഗ്ല: ജല്‍ഷ മൂവീസ്

മലയാളം: ഏഷ്യാനെറ്റ് മൂവീസ്